വിമാനത്തിന്‌റെ 11എ സീറ്റോ വിശ്വാസ് കുമാറിന്‌റെ ജീവന്‍ രക്ഷിച്ചത്?;സമാന അനുഭവം പങ്കുവെച്ച് തായ് സിനിമാതാരം

വിമാനത്തിലെ 11 എ സീറ്റ് 1998ലെ വിമാനദുരന്തത്തിലും ഇപ്പോള്‍ നടന്ന അഹമ്മദാബാദ് ദുരന്തത്തിലും രക്ഷകനാകുകയായിരുന്നുവെന്നാണ് തന്‌റെ അനുഭവം പങ്കുവെച്ച് താരം സമൂഹമാധ്യമത്തില്‍ കുറിച്ചത്

dot image

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്ത അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഏക വ്യക്തി വിശ്വാസ് കുമാറിന്‌റെ സമാന അനുഭവം പങ്കുവെച്ച് തായ് നടനും ഗായകനുമായ ജെയിംസ് റുവാങ്‌സാക് ലോയ്ചുസാക്. സമൂഹമാധ്യമത്തിലൂടെയാണ് വിമാനപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിവരം നടന്‍ അറിയിച്ചത്. 1998ലെ തായ്‌ലന്‍ഡിലെ സൂററ്റ്തായിനില്‍ നടന്ന വിമാനദുരന്തത്തില്‍ നിന്നാണ് താരം രക്ഷപ്പെട്ടത്. എന്നാല്‍ തന്നെയും വിശ്വാസ് കുമാറിനെയും രക്ഷിച്ചത് വിമാനത്തിലെ 11 എ സീറ്റാണെന്നാണ് താരം പറഞ്ഞത്.

വിമാനത്തിലെ 11 എ സീറ്റ് 1998ലെ വിമാനദുരന്തത്തിലും ഇപ്പോള്‍ നടന്ന അഹമ്മദാബാദ് ദുരന്തത്തിലും രക്ഷകനാകുകയായിരുന്നുവെന്നാണ് തന്‌റെ അനുഭവം പങ്കുവെച്ച് താരം സമൂഹമാധ്യമത്തില്‍ കുറിച്ചത്. 1988 ഡിസംബര്‍ 11നാണ് തായ് എയര്‍വേസിന്‌റെ ടിജി261 എന്ന വിമാനം തകര്‍ന്നുവീണത്. ജെയിംസ് 11 എ സീറ്റിലായിരുന്നു ഇരുന്നത്. ബാങ്കോങ്കില്‍ നിന്ന് പുറപ്പെട്ട വിമാനം സുററ്റ്താനിയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. 146 യാത്രക്കാരില്‍ 101 യാത്രക്കാരും അപകടത്തില്‍ മരിച്ചു.

45 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. അതില്‍ ഒരാള്‍ ജെയിംസ് ആയിരുന്നു. തായ് എയര്‍വേസിന്‌റെ എയര്‍ബസ് എ 310 ആയിരുന്നു അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ഇന്ത്യയില്‍ തകര്‍ന്ന് വീണത് എയര്‍ ഇന്ത്യയുടെ ബോയിംങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ്. ഈ രണ്ടുവിമാനങ്ങളുടെയും സീറ്റ് പൊസിഷന്‍, രൂപകല്‍പ്പന എന്നിവ വ്യത്യസ്തമാണ്. വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടതോടെയാണ് താന്‍ രക്ഷപ്പെട്ട അനുഭവവും താരം പങ്കുവെച്ചത്.

content highlights:Did seat 11A on the plane save Vishwas Kumar's life?; Thai film star shares similar experience

dot image
To advertise here,contact us
dot image