വലിയ മാറ്റം; റിപ്പോ നിരക്ക് 0.50 ശതമാനം കുറച്ച് ആർബിഐ, വായ്പകൾക്ക് പലിശ ഭാരം കുറഞ്ഞേക്കും

പണപ്പെരുപ്പം കഴിഞ്ഞ മൂന്ന് മാസമായി നാല് ശതമാനത്തിന് താഴെയാണ്

വലിയ മാറ്റം; റിപ്പോ നിരക്ക് 0.50 ശതമാനം കുറച്ച് ആർബിഐ, വായ്പകൾക്ക് പലിശ ഭാരം കുറഞ്ഞേക്കും
dot image

മുംബൈ: റിപ്പോ നിരക്ക് 0.50 % കുറച്ച് ആർബിഐ. പണനയ യോഗത്തിലാണ് തീരുമാനം. ഇതോടെ റിപ്പോ നിരക്ക് 6 ശതമാനത്തില്‍ നിന്നും 5.5 ശതമാനമായി.

തുടര്‍ച്ചയായ മൂന്നാം തവണയാണ് നിരക്കുകള്‍ കുറയ്ക്കുന്നത്. പണപ്പെരുപ്പം കുറയുന്ന സാഹചര്യം കണക്കിലെടുത്തും വളര്‍ച്ചയക്ക് മുന്‍ഗണന നൽകികൊണ്ടുമാണ് ആര്‍ബിഐ തീരുമാനം. പണപ്പെരുപ്പം കഴിഞ്ഞ മൂന്ന് മാസമായി നാല് ശതമാനത്തിന് താഴെയാണ്. ഇത് ശുഭസൂചനയായാണ് ആർബിഐ കണക്കാക്കുന്നത്. വരും മാസങ്ങളിലും ഈ നിരക്കിൽ തുടരുമെന്നാണ് ആർബിഐയുടെ കണക്കുകൂട്ടൽ. ഇതോടെയാണ് റിപ്പോ നിരക്കിൽ കുറവുണ്ടായത്.

Content Highlights: Repo rate reduced third time consecutively

dot image
To advertise here,contact us
dot image