ഇന്ത്യ പാക് സംഘർഷം; 27 വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്ര നിർദേശം

രാജ്യസുരക്ഷയുടെ ഭാ​ഗമായാണ് കേന്ദ്രത്തിൻ്റെ നടപടി

dot image

ന്യൂഡൽഹി: ഇന്ത്യ- പാകിസ്താൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ പ്രധാന 27 എയർപോർട്ടുകൾ അടയ്ക്കാൻ നിർദ്ദശം. കേന്ദ്രം പുറപ്പെടുവിച്ച നോട്ടീസിനെ തുടര്‍ന്നാണ് നി‍ർദ്ദേശം നൽകിയിരിക്കുന്നത്. ധർമ്മശാല, ഹിൻഡൺ, ഗ്വാളിയോർ, കിഷൻഗഡ്, ശ്രീനഗർ, അമൃത്സർ, പട്യാല, ഷിംല, ഗഗൾ, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, ഹൽവാര, പത്താൻകോട്ട്, ജമ്മു, ലേഹ്, ലുധിയാന, ഭാനു, ഭട്ടിൻഡ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കാണ്ട്ല, കേശോദ്, ഭുജ്, ചണ്ഡീഗഢ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. രാജ്യസുരക്ഷയുടെ ഭാ​ഗമായാണ് കേന്ദ്രത്തിൻ്റെ നടപടി.

അതേ സമയം, ജമ്മുവിലും പഞ്ചാബിലും പാകിസ്താൻ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ ഒറ്റയടിക്ക് ഇന്ത്യ തകർത്തു. രണ്ട് ജെ എഫ് 17യുദ്ധവിമാനങ്ങൾ, ഒരു എഫ് 16 യുദ്ധവിമാനം എന്നിവയാണ് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചു വീഴ്ത്തിയത്. ഉദ്ദംപൂരിൽ നടന്ന പാകിസ്താൻ ഡ്രോൺ ആക്രമണങ്ങളും ഇന്ത്യ പരാജയപ്പെടുത്തി.

പൂഞ്ചിലേക്ക് പാകിസ്താൻ അയച്ച രണ്ട് കാമികാസെ ഡ്രോണുകളും ഇന്ത്യ നിഷ്പ്രഭമാക്കി. അഖ്‌നൂറിൽ ഒരു ഡ്രോൺ വെടിവച്ചു വീഴ്ത്തി. നിരവധി പാക് മിസൈലുകളും റോക്കറ്റുകളും ഇന്ത്യ തകർത്തു. ജമ്മു സിവിൽ വിമാനത്താവളം, സാംബ, ആർ‌എസ് പുര, അർനിയ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് എട്ട് മിസൈലുകളാണ് പാകിസ്താൻ തൊടുത്തുവിട്ടത്.

ഇന്ത്യയുടെ എസ് -400 വ്യോമ പ്രതിരോധ സംവിധാനമാണ് ഈ മിസൈലുകളെ നിഷ്പ്രഭമാക്കിയത്. യുദ്ധവിമാനങ്ങൾ തകർത്ത കാര്യം പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്. പൊഖ്റാനിൽ പാകിസ്താൻ അയച്ച മിസൈലുകളും ഇന്ത്യയുടെ എസ് 400 തകർത്തു.

Content Highlights- India-Pakistan tension; Centre orders closure of 24 airports

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us