തമിഴ് സിനിമയിലെ ലൈംഗികാതിക്രമം; പരാതി നൽകാൻ രോഹിണി അധ്യക്ഷയായ സമിതി രൂപീകരിച്ച് നടികര് സംഘം

സ്ത്രീകള് പരാതികളുമായി മുന്നോട്ട് വരണമെന്ന് രോഹിണി ആവശ്യപ്പെട്ടു

തമിഴ് സിനിമയിലെ ലൈംഗികാതിക്രമം; പരാതി നൽകാൻ രോഹിണി അധ്യക്ഷയായ സമിതി രൂപീകരിച്ച് നടികര് സംഘം
dot image

ചെന്നൈ: തമിഴ് സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച് പരാതികള് നല്കുന്നതിനായി സമിതി രൂപീകരിച്ചു. താര സംഘടനയായ നടികര് സംഘമാണ് സമിതി രൂപീകരിച്ചത്. നടി രോഹിണിയാണ് സമിതിയുടെ അധ്യക്ഷ. സ്ത്രീകള് പരാതികളുമായി മുന്നോട്ട് വരണമെന്ന് രോഹിണി ആവശ്യപ്പെട്ടു. മാധ്യമങ്ങള്ക്ക് മുന്പില് പരാതികള് വെളിപ്പെടുത്തുന്നതിന് പകരം ആഭ്യന്തരസമിതിയെ പരാതി അറിയിക്കണമെന്ന് രോഹിണി പറഞ്ഞു.

അതിക്രമം നേരിട്ടവര്ക്ക് പരാതി നല്കാന് പ്രത്യേക സംവിധാനം സമിതി ഒരുക്കിയിട്ടുണ്ട്. ഇരകള്ക്ക് നിയമ സഹായം നടികര് സംഘം നല്കും. പരാതിയില് പറയുന്ന ആരോപണം തെളിഞ്ഞാല് കുറ്റക്കാരായവരെ അഞ്ചുവര്ഷം സിനിമയില് നിന്ന് വിലക്കേര്പ്പെടുത്തുന്നതടക്കമുള്ള നടപടികള് പരിഗണനയില് ഉണ്ടെന്ന് രോഹിണി പറഞ്ഞു.

2019 മുതലാണ് താരസംഘടനയായ നടികര് സംഘത്തില് ആഭ്യന്തര സമിതി പ്രവര്ത്തിച്ച് തുടങ്ങിയത്. പക്ഷേ പ്രവര്ത്തനം കാര്യക്ഷമമല്ലായിരുന്നു. കഴിഞ്ഞ ആഴ്ചയില് ചേര്ന്ന യോഗത്തിലാണ് സമിതിയുടെ പ്രവര്ത്തനം ഊര്ജ്ജിതമാക്കാന് തീരുമാനമായത്.

dot image
To advertise here,contact us
dot image