മുംബൈ പരസ്യബോര്ഡ് ദുരന്തം: പരസ്യക്കമ്പനി ഡയറക്ടര് അറസ്റ്റില്

പെട്രോള്പമ്പില് ഇന്ധനം നിറയ്ക്കാനെത്തിയ വാഹനങ്ങളില് ഉണ്ടായിരുന്നവരും വഴിയാത്രക്കാരുമാണ് മരിച്ചത്

മുംബൈ പരസ്യബോര്ഡ് ദുരന്തം: പരസ്യക്കമ്പനി ഡയറക്ടര് അറസ്റ്റില്
dot image

മുംബൈ : 16 പേർ മരണത്തിനിടയായ മുംബൈ പരസ്യ ബോർഡ് ദുരന്തത്തിൽ ബോർഡ് സ്ഥാപിച്ച കമ്പനിയുടെ ഡയറക്ടർ ഭാവേഷ് ഭിൻഡേ അറസ്റ്റിൽ. ദുരന്തത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം രാജസ്ഥാനിലെ ഉദയ്പൂരില്നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയില്, ഘാട്കോപ്പറില് സ്ഥാപിച്ചിരുന്ന 100 അടിയുള്ള കൂറ്റന് പരസ്യബോര്ഡ് തകര്ന്നുവീഴുകയായിരുന്നു.

ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യ ഏജന്സിയാണ് പരസ്യ ബോര്ഡ് സ്ഥാപിച്ചിരുന്നത്. അനധികൃതമായാണ് പരസ്യബോര്ഡ് സ്ഥാപിച്ചിരുന്നത്. പന്ത്നഗറിലെ ബി പി സി എല് പെട്രോള് പമ്പിനു സമീപം തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകട നടന്നത്. പെട്രോള്പമ്പില് ഇന്ധനം നിറയ്ക്കാനെത്തിയ വാഹനങ്ങളില് ഉണ്ടായിരുന്നവരും വഴിയാത്രക്കാരുമാണ് മരിച്ചത്. 75 ഓളം പേര്ക്ക് അപകടത്തില് പരിക്കേറ്റിരുന്നു. പരമാവധി 40 അടി ഉയരത്തില്മാത്രമേ ബോര്ഡ് സ്ഥാപിക്കാവൂ എന്ന നിയമം ലംഘിച്ചാണ് കൂറ്റന് പരസ്യബോര്ഡ് സ്ഥാപിച്ചിരുന്നത്.

'സംഭവിച്ചത് വളരെ മോശം, എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോട് നന്ദി';അതിക്രമം സ്ഥിരീകരിച്ച് സ്വാതി മാലിവാൾ
dot image
To advertise here,contact us
dot image