തിങ്കളാഴ്ചകളിൽ ചുളിവുകളുള്ള വസ്ത്രം ധരിക്കണം; ജീവനക്കാർക്ക് നിർദേശവുമായി സിഎസ്ഐആർ, കാരണമിതാണ്

ചുളിവുകളുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഒരു ദിവസം നിങ്ങളുടെ കമ്പനി തിരഞ്ഞെടുത്താൽ എങ്ങനെയുണ്ടാകും?

dot image

ന്യൂഡൽഹി: ഓഫീസുകളിൽ വൃത്തിയായി വസ്ത്രം ധരിക്കണമെന്ന നിബന്ധനകളൊക്കെ പലവട്ടം നമ്മൾ കേട്ടിട്ടുണ്ടാകും. കാഷ്വൽ വസ്ത്രം ധരിക്കാനായി ഒരു ദിവസം മാറ്റിവയ്ക്കുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങളും ധാരാളമുണ്ട്. എന്നാൽ ചുളിവുകളുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഒരു ദിവസം നിങ്ങളുടെ കമ്പനി തിരഞ്ഞെടുത്താൽ എങ്ങനെയുണ്ടാകും? അത്ഭുതപ്പെടേണ്ട. തിങ്കളാഴ്ചകളിൽ ചുളിവുകളുള്ള വസ്ത്രങ്ങൾ ധരിക്കാൻ ജീവനക്കാരോട് ആവശ്യപ്പടുകയാണ് കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR). കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതീകാത്മക പോരാട്ടത്തിന്റെ ഭാഗമായി എല്ലാ തിങ്കളാഴ്ചയും ജീവനക്കാർ ഇസ്തിരിയിടാത്ത വസ്ത്രങ്ങൾ ധരിക്കണമെന്നാണ് നിർദേശം. 'WAH('Wrinkles Acche Hai)'എന്നതാണ് കാമ്പെയ്ന് നൽകിയിരിക്കുന്ന പേര്.

ഊർജ്ജ സാക്ഷരതാ കാമ്പയിൻ്റെ ഭാഗമാണ് WAH എന്ന് ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പ് സെക്രട്ടറിയും സിഎസ്ഐആറിൻ്റെ ആദ്യ വനിതാ ഡയറക്ടർ ജനറലുമായ ഡോ എൻ കലൈസെൽവി പറഞ്ഞു. ഓരോ സെറ്റ് വസ്ത്രങ്ങളും ഇസ്തിരിയിടുന്നത് 200 ഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിന് തുല്യമാണ്. അതിനാൽ, ഇസ്തിരിയിടാത്ത വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ ഒരാൾക്ക് 200 ഗ്രാം വരെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് തടയാൻ കഴിയുമെന്ന് അവർ പറഞ്ഞു.

dot image
To advertise here,contact us
dot image