അമ്മ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് ദിവസം

പൊലീസെത്തിയാണ് മകനെ മൃതദേഹത്തിന് അരികില്‍ നിന്നും മാറ്റിയത്

അമ്മ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് ദിവസം
dot image

കോട്ടയം: അമ്മ മരിച്ചതറിയാതെ ക മാനസിക അസ്വാസ്ഥ്യമുള്ള മകൻ മൂന്ന് ദിവസം മൃതദേഹത്തിന് കാവലിരുന്നു. കോട്ടയം കഞ്ഞിക്കുഴിക്ക് സമീപം ആനത്താനം താമരശ്ശേരിയിലാണ് സംഭവം നടന്നത്.


സർവ്വേ ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച താമരശ്ശേരി കൊല്ലംപറമ്പിൽ പ്രവീൺ നിവാസിൽ ഭാനുമതി കെ കെ യാണ് മരിച്ചത്. ഇവരുടെ ഏകമകൻ മാനസികാസ്വാസ്ഥ്യമുള്ള പ്രവീണാണ് മൃതദേഹത്തിന് കാവലിരുന്നത്.


ഇവരുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതും, ഈച്ച അടക്കമുള്ള പ്രാണിശല്യവും തിരിച്ചറിഞ്ഞ് ബന്ധുക്കൾ കൂടിയായ അയൽവാസികളും, വാർഡ് മെമ്പറും, പൊലീസ് സഹായത്തോടെ പിൻവാതിൽ തകർത്ത് വീടിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് ഭാനുമതിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Content Highlights: Mentally challenged son, unaware of mother's death, watched over her body for three days kottayam

dot image
To advertise here,contact us
dot image