സിറ്റിംഗ് എംഎല്‍എമാരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകണം'; കേരള കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി പി ജെ ജോസഫ്

മുഖ്യമന്ത്രി ആരാവണമെന്നതില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത കാര്യം എഐസിസി നിരീക്ഷകരെ അറിയിച്ചെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിറ്റിംഗ് എംഎല്‍എമാരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകണം'; കേരള കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി പി ജെ ജോസഫ്
dot image

തിരുവനന്തപുരം: മുഖ്യമന്ത്രിയാരെന്നതില്‍ എത്രയും വേഗം തീരുമാനം വേണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്. പൊതുവികാരം കണക്കിലെടുക്കണം. സിറ്റിംഗ് എംഎല്‍എമാരില്‍ ഒരാള്‍ മുഖ്യമന്ത്രി ആകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ആരാവണമെന്നതില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത കാര്യം എഐസിസി നിരീക്ഷകരെ അറിയിച്ചെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്തിട്ട് അവര്‍ തീരുമാനം അറിയിക്കും. നിരീക്ഷകരോട് പറഞ്ഞ കാര്യം മാധ്യമങ്ങളോട് തുറന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തങ്ങളുടെ പാര്‍ട്ടിയുടെ അഭിപ്രായം നിരീക്ഷരെ അറിയിച്ചെന്ന് കെഡിപി നേതാവും പാലാ നിയുക്ത എംഎല്‍എയുമായ മാണി സി കാപ്പന്‍ പറഞ്ഞു. കൂടുതല്‍ തുറന്നുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയാരെന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം അംഗീകരിക്കുമെന്ന് സിഎംപി നേതാവ് സി പി ജോണ്‍ പറഞ്ഞു. എത്രയും വേഗം തീരുമാനം ഉണ്ടാകണം. മന്ത്രിസഭ ഉടന്‍ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഘടകകക്ഷികളെ കണ്ട് എഐസിസി നിരീക്ഷകര്‍ ഡല്‍ഹിക്ക് മടങ്ങി. ഒറ്റപേരിന് വേണ്ടിയല്ല ഒറ്റ തീരുമാനത്തിന് വേണ്ടിയാണ് തങ്ങളെത്തിയതെന്ന് എഐസിസി നിരീക്ഷകന്‍ അജയ് മാക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാത്രിയോ നാളെ രാവിലെ എഐസിസിക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: “One among the sitting MLAs should become the Chief Minister”; P. J. Joseph

dot image
To advertise here,contact us
dot image