'ഹൈവേ കവര്‍ച്ചയുടെ ഗൂഢാലോചനയ്ക്ക് റിസോര്‍ട്ടില്‍ ഒത്തുകൂടി'; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്ത് പൊലീസ്

അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തി ഉടൻ കോടതിയിൽ ഹാജരാക്കും

'ഹൈവേ കവര്‍ച്ചയുടെ ഗൂഢാലോചനയ്ക്ക് റിസോര്‍ട്ടില്‍ ഒത്തുകൂടി'; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്ത് പൊലീസ്
dot image

കൊച്ചി : സ്വർണ്ണം പൊട്ടിക്കൽ കേസിൽ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി അർജുൻ ആയങ്കിക്കെതിരെ കേസ്. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തി എന്നതിനാണ് കേസെടുത്തിരിക്കുന്നത്. കോതമംഗലം പൊലീസിൻ്റേതാണ് നടപടി. കവർച്ചയുടെ ഗൂഢാലോചനയ്ക്കാണ് അർജുൻ ആയങ്കിയും സംഘവും റിസോർട്ടിൽ ഒത്തുകൂടിയതെന്നാണ് പൊലീസ് പറയുന്നത്.

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അർജുൻ ആയങ്കിയെ പൊലീസ് കരുതൽ തടങ്കിലെടുത്തിരുന്നു. പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ച് കോതമംഗലം പൊലീസാണ് അർജുനെയും സുഹൃത്തുക്കൾ അടക്കമുള്ളവരെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ളവരിൽ മരട് അനീഷിന്റെ കൂട്ടാളികളുമുണ്ടായിരുന്നു.

ഇതിനിടെ കരുതൽ തടങ്കലിൽ എടുത്തതുമായി ബന്ധപ്പെട്ട അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പേജിൽ നിന്നും ഒരു പ്രതികരണം വന്നു. കുടുക്കാനുള്ള ശ്രമമാണ് നടന്നതെന്നായിരുന്നു കുറിപ്പിൽ പറഞ്ഞത്. കസ്റ്റഡിയിൽ എടുത്തത് അന്യായമായാണെന്നും സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പുലർച്ചെ നാലുമണിക്ക് താമസസ്ഥലത്തുനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും പറഞ്ഞിരുന്നു. അർജുനെതിരെ കേസ് വാറണ്ടുകളോ ജാമ്യലംഘനങ്ങളോ ഇല്ല. എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കി ജയിലിൽ അയക്കാൻ ഉള്ള ശ്രമമാണിതെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. അർജുൻ കസ്റ്റഡിയിൽ ഉണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിട്ടത് മറ്റാരോ ആണെന്നുമായിരുന്നു പൊലീസ് പറഞ്ഞത്.

നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജ്ജുൻ ആയങ്കി. സിപിഐഎം- ലീഗ്, സിപിഐഎം- ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന അർജ്ജുൻ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കുകയായിരുന്നു. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അർജ്ജുൻ ഇതിനെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജ്ജുനും സംഘവും ചെയ്തുവന്നത്. ഗൾഫിലും കേരളത്തിലുടനീളവും അർജ്ജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കിയിരുന്നതായാണ് പൊലീസ് കണ്ടെത്തൽ.

Content Highlight : Police have registered a case against Arjun Ayank, the accused in the gold smuggling case.

dot image
To advertise here,contact us
dot image