വടകരയില്‍ സിപിഐഎം, മുസ്‌ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മേഖലയില്‍ സിപിഐഎം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു

വടകരയില്‍ സിപിഐഎം, മുസ്‌ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്
dot image

കോഴിക്കോട്: വടകര തിരുവള്ളൂരില്‍ സിപിഐഎം, മുസ്‌ലിം ലീഗ് സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ യൂസഫ്, ഇഖ്ബാല്‍ ചാത്തം മണ്ണില്‍, സിപിഐഎം പ്രവര്‍ത്തകനായ കൊടക്കാട്ട് ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. യൂസഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുരണ്ടുപേരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മേഖലയില്‍ സിപിഐഎം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണം. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

Content Highlights: Three injured in CPIM Muslim League clash in Vadakara's Thiruvallur

dot image
To advertise here,contact us
dot image