

കൊല്ലം: എലിക്കാട്ടൂരിലെ വയോധികയുടെ വീൽചെയർ എന്ന ആഗ്രഹം സഫലമാക്കി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പത്തനാപുരം എലിക്കാട്ടൂർ നാല് സെന്റ് ഉന്നതി വികസന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനെത്തിയ വേളയിലാണ് നടക്കാൻ ബുദ്ധിമുട്ടുള്ള വയോധിക ഗണേഷ് കുമാറിനോട് വീൽ ചെയർ കിട്ടുമോ എന്ന് ചോദിച്ചത്. അന്ന് അദ്ദേഹം താൻ വാങ്ങിത്തരാമെന്ന് വാക്കും നൽകിയിരുന്നു. ഈ വാക്കാണ് മന്ത്രി പാലിച്ചത്.
'പത്തനാപുരം എലിക്കാട്ടൂർ നാല് സെന്‍റ് ഉന്നതിയുടെ വികസന കാര്യങ്ങൾ ചർച്ച ചെയ്യുവാൻ ചെന്നപ്പോൾ നടക്കുവാനൊക്കെ ബുദ്ധിമുട്ടുള്ളത് കൊണ്ട് ഒരു വീൽചെയർ കിട്ടുമോ എന്ന് ഈ അമ്മ ചോദിച്ചിരുന്നു. അന്നുതന്നെ ഞാൻ ഒന്ന് വാങ്ങിനൽകാം എന്ന് വാക്കും കൊടുത്തിരുന്നു. ആ വാക്കുപാലിച്ചു' വെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വയോധികയെ ചേർത്ത് പിടിച്ചുള്ള സന്തോഷ നിമിഷത്തിന്‍റെ ചിത്രത്തോടൊപ്പമാണ് മന്ത്രിയുടെ കുറിപ്പ്.
മന്ത്രിയുടെ പോസ്റ്റിൻ്റെ പൂർണരൂപം
പത്തനാപുരം എലിക്കാട്ടൂർ നാല് സെൻറ് ഉന്നതിയുടെ വികസന കാര്യങ്ങൾ ചർച്ച ചെയ്യുവാൻ ചെന്നപ്പോൾ നടക്കുവാനൊക്കെ ബുദ്ധിമുട്ടുള്ളത് കൊണ്ട് ഒരു വീൽചെയർ കിട്ടുമോ എന്ന് ഈ അമ്മ ചോദിച്ചത്, അന്നുതന്നെ ഒന്ന് ഞാൻതന്നെ വാങ്ങിനൽകാം എന്ന് വാക്കും കൊടുത്തിരുന്നു. ആ വാക്കുപാലിച്ചു.
Content Highlights: minister k b ganesh kumar facebook post about fulfilling a request of elderly women by giving wheel chair at pathanapuram, kollam