

കോട്ടയം: നായര്‍-ഈഴവ ഐക്യം പുതുമയല്ലെന്നും എന്‍എസ്എസ്-എസ്എന്‍ഡിപി ഏകീകരണം സാമൂഹിക ചലനമുണ്ടാക്കുമെന്ന് കരുതില്ലെന്നും കെപിഎംഎസ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഐക്യമെന്ന് സംശയിക്കുന്നതായും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു.
മുന്‍പ് മന്നത്തും ശങ്കറും മുന്നോട്ട് വെച്ച നായാടി മുതല്‍ നമ്പൂതിരി വരെ എന്ന സങ്കല്‍പ്പം ഇപ്പോഴില്ല. അന്നത്തെ സാഹചര്യം അല്ല ഇപ്പോഴെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
ഈഴവ സമുദായത്തിലെ മുഴുവന്‍ അംഗങ്ങളെയും ബോധ്യപ്പെടുത്താന്‍ എസ്എന്‍ഡിപി നേതൃത്വത്തിന് കഴിയില്ലെന്ന് പറഞ്ഞ പുന്നല ശ്രീകുമാര്‍ മുന്നോക്ക സംവരണത്തെ എതിര്‍ത്ത എസ്എന്‍ഡിപി എങ്ങനെ എന്‍എസ്എസുമായി കൈകോര്‍ക്കുമെന്നും ചോദിച്ചു. പിന്നാക്ക വിഭാഗം ആവശ്യപ്പെടുന്ന ജാതി സെന്‍സസ് പോലുള്ള കാര്യങ്ങള്‍ എതിര്‍ക്കുന്നതാണ് എന്‍എസ്എസ് നയമെന്നും ഇതൊന്നും ചര്‍ച്ച ചെയ്യാത്ത ഐക്യപ്രഖ്യാപനം അസംബന്ധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: The KPMS has raised doubts over the NSS–SNDP alliance