'പിണറായി വിജയന്‍ നല്ല മനുഷ്യനാണ്, മഹാരാഷ്ട്രയില്‍ സഹായിച്ചിട്ടുണ്ട്, എന്‍ഡിഎ ക്ഷണം വ്യക്തിപരം'; രാംദാസ് അതാവലെ

വരുന്ന തെരഞ്ഞെടുപ്പില്‍ പിണറായി എന്‍ഡിഎക്കൊപ്പം നില്‍ക്കണമെന്നാണ് രാംദാസ് അതാവലെ ആവശ്യപ്പെട്ടത്.|

'പിണറായി വിജയന്‍ നല്ല മനുഷ്യനാണ്, മഹാരാഷ്ട്രയില്‍ സഹായിച്ചിട്ടുണ്ട്, എന്‍ഡിഎ ക്ഷണം വ്യക്തിപരം'; രാംദാസ് അതാവലെ
dot image

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎമ്മിനെയും എന്‍ഡിഎ മുന്നണിയിലേക്ക് ക്ഷണിച്ചത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് കേന്ദ്ര സഹമന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അദ്ധ്യക്ഷനുമായ രാംദാസ് അതാവലെ. പിണറായി വിജയന്‍ നല്ല മനുഷ്യനാണ്, മഹാരാഷ്ട്രയില്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എട്ട് മുതല്‍ പത്ത് സീറ്റ് വരെ സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്‍ഡിഎ മുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് നല്‍കിയില്ലെങ്കില്‍ 40 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. ബാക്കി സീറ്റുകളില്‍ എന്‍ഡിഎ മുന്നണിയെ പിന്തുണക്കും.

വരുന്ന തെരഞ്ഞെടുപ്പില്‍ പിണറായി എന്‍ഡിഎക്കൊപ്പം നില്‍ക്കണം. ഒപ്പം നിന്നാല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകും. പിണറായി വിജയന് എന്‍ഡിഎയില്‍ ചേരുകയാണെങ്കില്‍ അതൊരു വിപ്ലവകരമായ തീരുമാനമാകുമെന്നുമാണ് രാംദാസ് അതാവലെ പറഞ്ഞത്.

Content Highlights: Ramdas Athawale clarified that his invitation to Pinarayi Vijayan to join the NDA was his personal opinion

dot image
To advertise here,contact us
dot image