പാലക്കാട് വീട് ജപ്തി ചെയ്ത് വീട്ടുകാരെ പുറത്താക്കി സ്വകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് ഡിവൈഎഫ്‌ഐ

വായ്പാ കുടിശ്ശിക തിരിച്ചടക്കുന്നതിലെ വീഴ്ചയെ തുടര്‍ന്നാണ് വീട് ജപ്തി ചെയ്തത്

പാലക്കാട് വീട് ജപ്തി ചെയ്ത് വീട്ടുകാരെ പുറത്താക്കി സ്വകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് ഡിവൈഎഫ്‌ഐ
dot image

പാലക്കാട്: പാലക്കാട് മുടപ്പല്ലൂരില്‍ സ്വകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. മുടപ്പല്ലൂര്‍ കള്ളിത്തോട് സ്വാമിനാഥന്റെ വീടാണ് സ്വകാര്യ സ്ഥാപനം ജപ്തി ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ജപ്തി നടപടി. തുടര്‍ന്ന് കുഞ്ഞുങ്ങളടക്കമുള്ള വീട്ടിലെ അംഗങ്ങള്‍ പുറത്തിരിക്കുകയായിരുന്നു.

വായ്പാ കുടിശ്ശിക തിരിച്ചടക്കുന്നതിലെ വീഴ്ചയെ തുടര്‍ന്നാണ് വീട് ജപ്തി ചെയ്തത്. തുക തിരിച്ചടിക്കുന്നതിന് സാവകാശം തേടിയെങ്കിലും ലഭിച്ചിരുന്നില്ല. പിന്നാലെ ജപ്തി ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞ് വൈകിട്ടോടെയെത്തി മുടപ്പല്ലൂരിലെയും വടക്കഞ്ചേരിയിലെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്തുകയറ്റി. ജപ്തി നടപടി സംബന്ധിച്ച് നാളെ മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കും.

Content Highlights: Private firm seizes house and evicts family DYFI breaks the lock at palakkad

dot image
To advertise here,contact us
dot image