സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം; എടപ്പറ്റ പഞ്ചായത്തിൽ കോൺഗ്രസിൽ കൂട്ടരാജി, മനസ്സാക്ഷിക്ക് വോട്ടെന്ന് രാജിവെച്ചവർ

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിലെ തർക്കത്തെചൊല്ലിയാണ് രാജി

സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം; എടപ്പറ്റ പഞ്ചായത്തിൽ കോൺഗ്രസിൽ കൂട്ടരാജി, മനസ്സാക്ഷിക്ക് വോട്ടെന്ന് രാജിവെച്ചവർ
dot image

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ എടപ്പറ്റ പഞ്ചായത്തിൽ കോൺഗ്രസിൽ കൂട്ടരാജി. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ഉൾപ്പടെയുള്ളവരാണ് രാജിവെച്ചത്. മനസാക്ഷിക്ക് വോട്ട് ചെയ്യുമെന്ന് രാജിവെച്ചർ പ്രതികരിച്ചു.

എടപ്പറ്റ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ സജി പി തോമസ്, പാണ്ടിക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് അബൂബക്കർ പന്തലാൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് പി ഹനീഫ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വൈശ്യർ ഖാദർ, ബ്ലോക്ക് സെക്രട്ടറി ഷൗക്കത്ത് വാക്കയിൽ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സി എം രാജു, മണ്ഡലം സെക്രട്ടറി ഹമീദ് കുണ്ടിൽ എന്നിവരാണ് രാജിവച്ചത്.

Content Highlights: Mass resignations from Congress in Edappatta Panchayath

dot image
To advertise here,contact us
dot image