'സ്പായിൽ പോയ കാര്യം ഭാര്യയോട് പറയും'; സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ തട്ടിയെടുത്തത് നാല് ലക്ഷം രൂപ

സംഭവത്തില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ കെ കെ ബിജുവിനെതിരെ കേസെടുത്തു

'സ്പായിൽ പോയ കാര്യം ഭാര്യയോട് പറയും'; സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ തട്ടിയെടുത്തത് നാല് ലക്ഷം രൂപ
dot image

കൊച്ചി: സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് എസ്‌ഐ. സിപിഒ സ്പായില്‍ പോയ കാര്യം ഭാര്യയോട് പറയും എന്ന് ഭീഷണിപ്പെടുത്തിയാണ് നാല് ലക്ഷം രൂപ എസ്‌ഐ കൈക്കലാക്കിയത്. സംഭവത്തില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ കെ കെ ബിജുവിനെതിരെ കേസെടുത്തു.

സിപിഒ സ്പായില്‍ പോയി തിരിച്ച് വന്നതിന് പിന്നാലെ ജീവനക്കാരിയുടെ മാല നഷ്ടമായിരുന്നു. ഇക്കാര്യം കാണിച്ച് ജീവനക്കാരി സിപിഒയ്‌ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലാണ് എസ്‌ഐ ബിജു ഇടനിലക്കാരനായി ഇടപെട്ടത്. വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന് എസ്‌ഐ സിപിഒയെ പറഞ്ഞ് വിശ്വസിപ്പിച്ചു. 'സ്പായില്‍ പോയ കാര്യം ഭാര്യയോട് പറയുമെ'ന്ന് ഭീഷണപ്പെടുത്തി. പിന്നാലെ സിപിഒയില്‍ നിന്ന് നാല് ലക്ഷം രൂപയും കവര്‍ന്നു.

കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ സിപിഒ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്‌ഐ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. കേസില്‍ സ്പാ നടത്തുന്ന യുവതിയെ അടക്കം മൂന്ന് പേര്‍ പ്രതികളാണ്. ബിജുവിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകുമെന്നാണ് സൂചന.

Content Highlight; SI blackmails a CPO in Kochi, defrauds him of ₹4 lakh, and threatens to reveal a spa-related secret

dot image
To advertise here,contact us
dot image