എ സി കോച്ചിൽ കെറ്റിലിൽ മാഗിയുണ്ടാക്കി യാത്രക്കാരി; വീഡിയോ വൈറൽ, പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവെ

നിരവധിപ്പേരാണ് യാത്രക്കാരി ട്രെയിനിൽ മാ​ഗിയുണ്ടാക്കുന്ന വീഡിയോ കണ്ടത്

എ സി കോച്ചിൽ കെറ്റിലിൽ മാഗിയുണ്ടാക്കി യാത്രക്കാരി; വീഡിയോ വൈറൽ, പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവെ
dot image

ന്യൂഡല്‍ഹി: ട്രെയിനിലെ എ സി കോച്ചില്‍ വെച്ച് കെറ്റിലില്‍ മാഗിയുണ്ടാക്കുന്ന യാത്രക്കാരിയുടെ വീഡിയോ വൈറലായതിന് പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വെ. യാത്രയ്ക്കിടെ സ്ത്രീ മൊബൈല്‍ ചാര്‍ജിംഗ് സോക്കറ്റില്‍ കെറ്റില്‍ കണക്ട് ചെയ്ത് മാഗി പാചകം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ട്രെയിനുകള്‍ക്കുള്ളില്‍ ഇലക്ട്രോണിക് കെറ്റില്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ഇത് സുരക്ഷിതമല്ലെന്നും ഇന്ത്യന്‍ റെയില്‍വെ എക്‌സില്‍ കുറിച്ചു. പ്രവൃത്തി നിയമവിരുദ്ധമാണെന്നും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും റെയില്‍വെ വ്യക്തമാക്കി. സംഭവം തീപിടിത്തത്തിന് കാരണമാവുകയും മറ്റ് യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുകയും ചെയ്യും. വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിനും ട്രെയിനിലെ എസിയുടെയും മറ്റ് ഇലക്ട്രോണിക് പോര്‍ട്ടുകളുടെയും തകരാറിനും ഇത് കാരണമായേക്കാം. അത്തരം അപകടകരമായ പ്രവണതകളില്‍ നിന്ന് യാത്രക്കാര്‍ വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തിലെന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ സുരക്ഷ ഉറപ്പാക്കാന്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും റെയില്‍വെ വ്യക്തമാക്കി.

വീഡിയോ പ്രചരിപ്പിച്ച ആൾക്കെതിരെയും നടപടി എടുക്കുമെന്ന് റെയിൽവെ പറഞ്ഞു. നിരവധിപ്പേരാണ് യാത്രക്കാരി ട്രെയിനിൽ മാ​ഗിയുണ്ടാക്കുന്ന വീഡിയോ കണ്ടത്. പലരും സംഭവത്തെ വിമർശിച്ച് രംഗത്തെത്തി. വലിയ സുരക്ഷാ വീഴ്ചയാണുണ്ടായിരിക്കുന്നതെന്നാണ് വിമർശനമുയരുന്നത്.

Content Higlights: Viral Video Of Woman Cooking Maggi In Train Sparks Safety Concerns

dot image
To advertise here,contact us
dot image