'പിണറായിസം അവസാനിപ്പിക്കണം'; യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് നിര്‍ദേശം നല്‍കി പി വി അൻവർ

മലപ്പുറത്തെ കരുളായി പഞ്ചായത്തിൽ യുഡിഎഫ് - തൃണമൂൽ സഖ്യമാണ് മത്സരിക്കുന്നത്

'പിണറായിസം അവസാനിപ്പിക്കണം'; യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് നിര്‍ദേശം നല്‍കി പി വി അൻവർ
dot image

നിലമ്പൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരിടത്തും യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകി പി വി അൻവർ. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് അൻവർ. പാർട്ടി ചിഹ്നത്തിൽ യുഡിഎഫിനെതിരെ മത്സരിക്കരുതെന്നും അൻവർ നിർദേശിച്ചിട്ടുണ്ട്. യുഡിഎഫുമായി ചർച്ച നടത്തി അവർ സീറ്റ് അനുവദിക്കുന്ന ഇടങ്ങളിൽ മത്സരിക്കാമെന്നാണ് തീരുമാനം. പിണറായിസം അവസാനിപ്പിക്കാൻ ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കണമെന്നാണ് അൻവർ പ്രതികരിച്ചത്.

മലപ്പുറത്തെ കരുളായി പഞ്ചായത്തിൽ യുഡിഎഫ് - തൃണമൂൽ സഖ്യമാണ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ടിഎംസിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കരുളായി പഞ്ചായത്തിലെ 10, 14 വാർഡുകളിൽ ടിഎംസി മത്സരിക്കുന്നത്. അൻവറുമായി സഹകരിക്കുന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. ലീഗിനും അൻവറിന്റെ പ്രവേശനത്തിൽ യോജിപ്പാണെന്നാണ് വിവരം.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലും യുഡിഎഫിനെതിരെ മത്സരിക്കില്ലെന്ന് പാർട്ടി സംസ്ഥാന ചീഫ് കോ - ഓർഡിനേറ്റർ വി എസ് മനോജ് കുമാറും വ്യക്തമാക്കിയിട്ടുണ്ട്. പലയിടത്തും പ്രാദേശിക തലത്തിൽ യുഡിഎഫുമായി തൃണമൂല്‍ കോണ്‍ഗ്രസ് ചർച്ച നടത്തുന്നുണ്ട്.
Content Highlights: PV Anvar extents his support to UDF in Local body elections

dot image
To advertise here,contact us
dot image