യൂത്ത് കോൺഗ്രസിന് ഇല്ല, KSUവിന് ഒരു സീറ്റ്; മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ജനറല്‍ സീറ്റ് ആവശ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസിന് സീറ്റ് നല്‍കിയിട്ടില്ല

യൂത്ത് കോൺഗ്രസിന് ഇല്ല, KSUവിന് ഒരു സീറ്റ്; മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
dot image

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. നാല് ജനറല്‍ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം രൂക്ഷമായിരുന്നു. ജനറല്‍ സീറ്റ് ആവശ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസിന് സീറ്റ് നല്‍കിയിട്ടില്ല. എന്നാല്‍ കെഎസ്‌യുവിന് ഒരു സീറ്റ് നല്‍കി. മംഗലം ഡിവിഷനില്‍ നിന്നും കെഎസ്‌യു ജില്ലാ സെക്രട്ടറി ആരതി പ്രദീപ് മത്സരിക്കും.

വഴിക്കടവ്- എന്‍ എ കരീം, വണ്ടൂര്‍- ആലിപ്പറ്റ ജമീല, മേലാറ്റൂര്‍- കെ ടി അജ്മല്‍, അങ്ങാടിപ്പുറം- സി സുകുമാരന്‍, തവനൂര്‍- മെഹ്‌റുന്നിസ കെ പി, മാറഞ്ചേരി- സുലൈഖ റസാഖ്, തേഞ്ഞിപ്പലം- ഷാജി പച്ചേരി, വാഴക്കാട്- ജൈസല്‍ എളമരം, ചുങ്കത്തറ- അഡ്വ. ജോസ്മി പി തോമസ് എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍.

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.

Content Highlights: Congress announce its candidates in district panchayath

dot image
To advertise here,contact us
dot image