

തന്റെ ഒരു ഫോട്ടോ കണ്ടിട്ട് ഞെട്ടിപ്പോയെന്ന് നടി കീർത്തി സുരേഷ്. പിന്നെ ആലോചിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത് താൻ അങ്ങനെ പോസ് ചെയ്തിട്ടില്ലല്ലോ എന്നും നടി പറഞ്ഞു. എഐ ഒരു വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും അത് ശരിക്കും അലോസരപ്പെടുത്തുന്നുവെന്നും നടി കൂട്ടിച്ചേർത്തു. ചെന്നൈയിൽ നടന്ന തന്റെ പുതിയ ചിത്രത്തിന്റെ വാർത്താ സമ്മേളനത്തിലാണ് കീർത്തി ഇക്കാര്യം പറഞ്ഞത്.
This AI is becoming a Big Problem nowadays. I was shocked to see my photo which has a pose at a very wrong angle. It's very hurting.
— VCD (@VCDtweets) November 20, 2025
Vaazhu, Vaazha Vidu 🙏🏼
— #KeerthySuresh | #RevolverRitapic.twitter.com/BcBNDvyCS6
'എഐ ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. അത് ഒരു അനുഗ്രഹവുമാണ് എന്നാൽ ശാപവുമാണ്. മനുഷ്യർ സാങ്കേതികവിദ്യ കണ്ടുപിടിച്ചു, പക്ഷേ നമുക്ക് അതിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒരു പ്രത്യേക തരത്തിലുള്ള വസ്ത്രം ധരിച്ചു കൊണ്ടുള്ള എന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടിട്ട് ഞാൻ തന്നെ സ്തംഭിച്ചു പോയി. എപ്പോഴെങ്കിലും ആ വസ്ത്രം ഞാൻ ധരിച്ചിട്ടുണ്ടോ എന്ന് എനിക്ക് തന്നെ സംശയമായി.
'അടുത്തിടെ ഞാനൊരു സിനിമയുടെ പൂജയ്ക്ക് പോയി. ഞാൻ ധരിച്ച വസ്ത്രം മോശമായ രീതിയിൽ, മറ്റൊരു ആംഗിളിൽ നിന്ന് മാറ്റം വരുത്തിയതായി ഞാൻ കണ്ടു. ഒരു നിമിഷത്തേക്ക് ഞാൻ അമ്പരന്നുപോയി. പിന്നെ ആലോചിച്ചപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് ഞാനങ്ങനെ പോസ് ചെയ്തിട്ടില്ലല്ലോ എന്ന്. ഇത് തീർച്ചയായും അലോസരപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണ്', കീർത്തി പറഞ്ഞു. മാത്രവുമല്ല, ഈ പ്രശ്നം സിനിമാ ഇൻഡസ്ട്രിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും സോഷ്യൽ മീഡിയയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്ന ആരെയും ഇത് ബാധിക്കാമെന്നും കീർത്തി സുരേഷ് കൂട്ടിച്ചേർത്തു.
Content Highlights: Keerthy Suresh about ai and its disadvantages