

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കണ്ണൂർ പയ്യന്നൂരിൽ വിഭാഗീയത രൂക്ഷം. എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മത്സരരംഗത്ത്. പയ്യന്നൂർ നഗരസഭയിലെ 36-ാം വാർഡിലേക്കാണ് കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറി വൈശാഖ് സി സ്വതന്ത്രനായി മത്സരിക്കുന്നത്.
കോൺഗ്രസ് (എസ്)ലെ പി ജയൻ ആണ് വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി. നേരത്തെ പയ്യന്നൂരിലെ വിഭാഗീയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിയുടെ താക്കീത് നേരിട്ട ആളാണ് വൈശാഖ്. അതേസമയം ബ്രാഞ്ച് സെക്രട്ടറി വിമതനായി എത്തിയത് സിപിഐഎമ്മിന് തലവേദനയായി. വൈശാഖിന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ഇടപെട്ടിരിക്കയാണ് പാർട്ടി നേതൃത്വം.
Content Highlights: CPIM branch secretary contest against the official LDF candidate in Payyanur