

ആലുവ: ആലുവ നഗരസഭയില്‍ മൂന്ന് ദമ്പതിമാരെ ആറ് വാര്‍ഡുകളിലായി മത്സരത്തിനിറക്കിയിരിക്കുകയാണ് എന്‍ഡിഎ. ഇതില്‍ അഞ്ച് പേര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും ഒരാള്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായുമാണ് മത്സരിക്കുന്നത്. ഇവരില്‍ ഒരാള്‍ നിലവിലെ കൗണ്‍സിലറാണ്.
അനിതാ ഷൈന്‍ രണ്ടാം വാര്‍ഡ് ഗുരുമന്ദിരത്തിലും ഭര്‍ത്താവ് എ ആര്‍ ഷൈന്‍ മൂന്നാം വാര്‍ഡ് ദേശം കടവിലുമാണ് മത്സരിക്കുന്നത്. റിട്ട. സൈനിക ഉദ്യോഗസ്ഥനായ ഷൈന്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. അനിത റിട്ട. സംസ്‌കൃത അധ്യാപികയാണ്. 2015ല്‍ അനിത ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.
നാലാം വാര്‍ഡ് മനയില്‍ എം ആര്‍ രജനി മത്സരിക്കുമ്പോള്‍ ഭര്‍ത്താവ് എന്‍ ശ്രീകാന്ത് അഞ്ചാം വാര്‍ഡ് മണപ്പുറത്താണ് സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്. നിലവില്‍ നാലാം വാര്‍ഡിലെ കൗണ്‍സിലറും ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിയുമാണ്. രജനി ജയ്ഭാരത് കോളേജിലെ അസി. പ്രൊഫസറാണ്.
13ാം വാര്‍ഡ് മദ്രസയില്‍ സജിതയാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഭര്‍ത്താവ് 23ാം വാര്‍ഡ് മാര്‍ക്കറ്റിലെ സ്ഥാനാര്‍ത്ഥിയാണ്. സതീഷ് 2020ല്‍ 13ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.
Content Highlights: The NDA has fielded three couples in six wards in the Aluva Municipality