തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഒമ്പത് ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
dot image

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥികളുടെ അവസാന ഘട്ട പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഒമ്പത് ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്തിലെ 12 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു.

മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനാണ് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. കവടിയാറിലാണ് ശബരീനാഥന്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുന്നേ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 11നും നടക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലും രണ്ടാം ഘട്ടത്തില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും.

Content Highlights: Local body election Congress announces final list of candidates for Thiruvananthapuram Corporation

dot image
To advertise here,contact us
dot image