മത്സരിക്കാൻ ഞാനില്ല, സംസ്ഥാന അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാർ വരട്ടെ; സി കൃഷ്ണകുമാർ

പാലക്കാട് ബിജെപിക്ക് ഒരുപാട് ചുറുചുറുക്കുള്ള ചെറുപ്പക്കാരുണ്ട്, അവരെല്ലാം വരട്ടെയെന്ന്‌ സി കൃഷ്ണകുമാർ

മത്സരിക്കാൻ ഞാനില്ല, സംസ്ഥാന അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാർ വരട്ടെ; സി കൃഷ്ണകുമാർ
dot image

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ. താൻ മത്സരരംഗത്തില്ല എന്നത് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെയും ജില്ലാ അധ്യക്ഷനെയും അറിയിച്ചിട്ടുണ്ട്. നിർബന്ധിച്ചാലും മത്സരിക്കില്ല. അത് കൃത്യമായി പറഞ്ഞതാണ്. പാലക്കാട് ബിജെപിക്ക് ഒരുപാട് ചുറുചുറുക്കുള്ള ചെറുപ്പക്കാരുണ്ട്. പുതിയ തലമുറയുണ്ട്. അവരെല്ലാം വരട്ടെയെന്ന്‌ സി കൃഷ്ണകുമാർ പറഞ്ഞു.

പാലക്കാട് തന്റെ പേരിൽ പക്ഷമുണ്ടെന്ന ആരോപണങ്ങളെ സി കൃഷ്ണകുമാർ തള്ളി. കേരളത്തിൽ ബിജെപിക്ക് ഒറ്റപക്ഷമേയുള്ളൂ, അത് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ പക്ഷമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാലക്കാട് നഗരസഭയെ സംബന്ധിച്ച് ബിജെപിക്ക് ആശങ്കയില്ല. വലിയ ഭൂരിപക്ഷത്തിലായിരിക്കും ഇത്തവണ നഗരസഭ ബിജെപി ഭരിക്കുക. ബിജെപിയെ സംബന്ധിച്ച് ചെയർമാനെയോ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെയോ മുന്‍കൂട്ടി ഉയർത്തിക്കാണിക്കാറില്ല. തെരഞ്ഞടുപ്പിന് ശേഷം സംഘടനാ സംവിധാനത്തിന്റെ സിസ്റ്റം പ്രകാരം മികച്ചരീതിയിൽ ഭരണം കൊണ്ടുപോകാൻ കഴിയുന്ന ആളെയായിരിക്കും നഗരസഭാ ചെയർമാനായി തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നഗരസഭയിലെ ഭൂരിപക്ഷം സീറ്റുകളിലും ബിജെപി ആരെ നിർത്തിയാലും ജയിപ്പിക്കാനാവുന്ന സ്ഥിതിയാണെന്നും സി കൃഷ്ണകുമാർ വ്യക്തമാക്കി.

Content Highlights: C Krishna kumar says he will not contest in election

dot image
To advertise here,contact us
dot image