
പറവൂർ: വിവാദങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സിപിഐഎം നേതാവ് കെ ജെ ഷൈനും ഒരേവേദിയിലെത്തി. പറവൂർ ഡോൺ ബോസ്കോ ആശുപത്രിയിലെ ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. സൈബറാക്രമണത്തിൽ പ്രതിപക്ഷ നേതാവിനെതിരെയും കെ ജെ ഷൈൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരും നേർക്കുനേർ ഒരേ വേദിയിലെത്തിയത്.
സമൂഹമാധ്യമത്തിലൂടെ സൈബര്‍ ആക്രമണങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് സിപിഐഎം നേതാവ് കെ ജെ ഷൈന്‍ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ സൈബർ പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും ചെയ്തിരുന്നു.
സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണമെന്നും കെ ജെ ഷൈൻ വ്യക്തമാക്കിയിരുന്നു.തന്നെയും കെ ഉണ്ണികൃഷ്ണന്‍ എംഎല്‍എയെയും ചേര്‍ത്തുവച്ചുള്ള പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസും യുഡിഎഫുമാണെന്ന് കെ ജെ ഷൈന്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയാതെ ഇത്തരമൊരു പ്രചാരണം നടക്കില്ലെന്നും കെ ജെ ഷൈൻ ആരോപിച്ചിരുന്നു.
Content Highlight : Face to face amid controversies; VD Satheesan and KJ Shine share the same stage in Paravur