
ആലപ്പുഴ: ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചേര്‍ത്തല ദേശീയപാതയില്‍ ഹൈവേ പാലത്തിന് സമീപമാണ് അപകടം നടന്നത്.
ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം- കോയമ്പത്തൂര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അടിപ്പാതാ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
Content Highlights: KSRTC attack at Alappuzha 9 people are in critical condition