
തൃശ്ശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദനത്തിനിരയായ സുജിത്തിന്റെ വിവാഹത്തെ മുന്‍നിര്‍ത്തി മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍. 'സ്വാതന്ത്ര്യ സമരസേനാനിയുടേത് പോലെയാണ് കുന്നംകുളത്തെ വിവാഹം എന്നായിരുന്നു കെ വി അബ്ദുള്‍ ഖാദറിന്റെ പ്രതികരണം. ഖത്തറിനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐഎം നടത്തിയ സാമ്രാജ്യത്വ വിരുദ്ധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികള്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു അബ്ദുള്‍ ഖാദറിന്റെ പ്രതികരണം.
പൊലീസിനെ കയ്യേറ്റം ചെയ്ത സുജിത്തിനെ അധിക സേനയെ വരുത്തിയാണ് പൊലീസ് പിടികൂടിയത്. അങ്ങനെയുള്ളയാളെ തടവി അയാള്‍ക്ക് ബിരിയാണി വാങ്ങിക്കൊടുക്കുമെന്ന് കരുതുന്നത് ശെരിയാണോ എന്ന് അബ്ദുള്‍ ഖാദര്‍ ചോദിച്ചു. പൊലീസുകാര്‍ ആരെയും തല്ലാന്‍ പാടില്ല എന്നാണ് പാര്‍ട്ടി നിലപാട് എന്നും അദ്ദേഹം പറഞ്ഞു.
നെല്‍സണ്‍ മണ്ടേലയുടെ മോചനത്തിനായി കേരളത്തില്‍ വിദ്യാര്‍ത്ഥികളടക്കം തെരുവിലിറങ്ങിയപ്പോള്‍ ഇവിടെ ശബ്ദമുയര്‍ത്തിയിട്ടാണോ മണ്ടേലയെ വെറുതെ വിട്ടത് എന്ന് ചോദിക്കുന്ന ആളുകളാണ് കേരളത്തില്‍ ഉള്ളതെന്നും എന്നിട്ട് അത് സംഭവിച്ചില്ലെ എന്നും അബ്ദുള്‍ ഖാദര്‍ ചോദിച്ചു. '1970ല്‍ അമേരിക്ക ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ഇന്ദിരാഗാന്ധി റഷ്യയിലേക്കാണ് അഭയം തേടിപ്പോയതെന്ന കാര്യം കോണ്‍ഗ്രസ് മറക്കരുത്. വംശീയ വിദ്വേഷ നിലപാട് തുടരുന്ന ഭരണകൂടമായതിനാല്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇന്ത്യ പ്രതിഷേധിക്കാത്തത്, നെതന്യാഹുവിനോട് ഐക്യപ്പെടുന്നതാണ് ഇവിടെ ഭരണത്തിന് നേതൃത്വം നല്‍കുന്നവരുടെ നിലപാട്.' അബ്ദുള്‍ ഖാദര്‍ കൂട്ടിച്ചേര്‍ത്തു.
Content Hghlight; CPIM Secretary Criticizes Media Coverage of Youth Congress Worker Sujith's Wedding