'ആദ്യം വ്യാജന്‍, ഇപ്പോള്‍ കോഴി'; യുവനേതാവിനെതിരായ ആരോപണത്തില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

ദുഷിച്ചുനാറിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെക്കുറിച്ച് എന്ത് പറയാനാണെന്ന് ഇ എന്‍ സുരേഷ് ബാബു

dot image

പാലക്കാട്: യുവ നേതാവിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. കേരളത്തിലെ കോണ്‍ഗ്രസിലെ അഴുക്കിനെ കുറിച്ചല്ല സിപിഐഎം ചര്‍ച്ച ചെയ്യേണ്ടതെന്ന് സുരേഷ് ബാബു പ്രതികരിച്ചു. യുവ നേതാവിനെതിരായ ആരോപണത്തില്‍ സിപിഐഎമ്മല്ല മറുപടി പറയേണ്ടതെന്നും ദുഷിച്ചുനാറിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെക്കുറിച്ച് എന്ത് പറയാനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

'ഇത്തരം ആളുകള്‍ നാടിന്റെ തലപ്പത്തേക്ക് വരുന്നത് ആപത്ത്. യുവ നേതാവ് യുവതിയെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് വിളിച്ചത് ശാപ്പാടടിക്കാനാണോ. ഈ ജനപ്രതിനിധി കേരളത്തിന് തന്നെ അപകടം. ഇയാളോട് ആത്മബന്ധം ഉള്ളയാള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. യുവ നേതാവിനെതിരെ നിരന്തരം ആരോപണം വരുന്നു. ഇയാളെ ചാനല്‍ ചര്‍ച്ചയ്ക്ക് വിളിക്കുമ്പോള്‍ സൂക്ഷിക്കണം', സുരേഷ് ബാബു പറഞ്ഞു.

വനിത അവതാരകരെ ഇയാള്‍ക്കൊപ്പം ചര്‍ച്ചയ്ക്ക് ഇരുത്തരുതെന്നും അവരുടെ ഫോണ്‍ നമ്പര്‍ കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സിപിഐഎം പ്രതിഷേധം സംഘടിപ്പിക്കുന്നുവെന്നും യുവ നേതാവ് ആദ്യം വ്യാജനാണെന്നും ഇപ്പോള്‍ കോഴിയാണെന്നും ഇ എന്‍ സുരേഷ് ബാബു പരിഹസിച്ചു.

യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തല്‍. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവര്‍ത്തക വെളിപ്പെടുത്തി. അപ്പോള്‍ തന്നെ പ്രതികരിച്ചുവെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും എന്നാല്‍ പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടര്‍ന്നുവെന്നുമാണ് യുവമാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍.

Content Highlights: CPIM Palakkad district secretary about allegation over youth leader

dot image
To advertise here,contact us
dot image