കൃഷിയിടത്തിലെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 48കാരിക്ക് ദാരുണാന്ത്യം

ഭര്‍ത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു

dot image

തൃശൂര്‍: കൃഷിയിടത്തിലെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സ്ത്രീക്ക് ദാരുണാന്ത്യം. കുണ്ടന്നൂര്‍ തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ ജൂലി(48)യാണ് ഷോക്കേറ്റ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു. എരുമപ്പെട്ടി കുണ്ടന്നൂരില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ തേങ്ങ പെറുക്കുവാനായി പോയപ്പോഴായിരുന്നു അപകടം. പറമ്പിലെ മോട്ടോര്‍ പുരയിലേക്ക് പോയിരുന്ന വൈദ്യുതി ലൈന്‍ പൊട്ടിവീണ് അതില്‍ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജൂലിയെ ഉടനെ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: woman died tragically after being electrocuted by a fallen electric wire in a farm.

dot image
To advertise here,contact us
dot image