112 ലേക്ക് ഇനി വെറുതേ വിളിക്കല്ലേ…പൊലീസ് വണ്ടി വീട്ടിലെത്തും

112 എന്ന നമ്പറിലേക്ക് ദിനംപ്രതി നിരവധി കോളുകളാണ് എത്തുന്നത്

dot image

തിരുവനന്തപുരം: അടിയന്തര സഹായത്തിനായി പൊലീസ് ആസ്ഥാനത്ത് ആരംഭിച്ച എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം നമ്പറായ 112 ലേക്ക് അനാവശ്യ കോളുകള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. 112 എന്ന നമ്പറിലേക്ക് ദിനംപ്രതി നിരവധി കോളുകളാണ് എത്തുന്നത്.

ഈ നമ്പര്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് തടസ്സമുണ്ടാക്കുന്നു എന്നും അതിനാലാണ് ശക്തമായ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്നും അധികൃതര്‍ അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായ ഈ നമ്പര്‍ അടിയന്തരസേവനത്തിന് വേണ്ടിയുള്ളതാണെന്നും പൊലീസ് അറിയിച്ചു.

content highlights: Don't just call 112 anymore...kerala police will take strict actions

dot image
To advertise here,contact us
dot image