ട്രെയിനില്‍ നിയമവിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം; ഒരാള്‍ പിടിയില്‍

വേണാട് എക്‌സ്പ്രസിലായിരുന്നു യാത്ര

dot image

വട്ടിയൂര്‍ക്കാവ്: ട്രെയിനില്‍ നിയമവിദ്യാര്‍ത്ഥിയെ അതിക്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വര്‍ക്കലയില്‍വെച്ചാണ് സംഭവം.

വേണാട് എക്‌സ്പ്രസിലായിരുന്നു യാത്ര. ട്രെയിന്‍ വര്‍ക്കലയില്‍ എത്തിയപ്പോള്‍ പ്രതി യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി ഉയര്‍ന്നത്. ട്രെയിന്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Content Highlights: one arrested For attacking a law student in train

dot image
To advertise here,contact us
dot image