ജൂലൈ 31ന് ദേവികുളം താലൂക്കില്‍ ഹര്‍ത്താല്‍

മന്ത്രിമാര്‍ ഉദ്യോഗസ്ഥരുടെ അടിമകളായതു നാടിന് ശാപമായെന്നും അതിന് ഒടുവിലത്തെ ഉദാഹരണമാണ് ദേശീയപാതയിലെ നവീകരണ ജോലികള്‍ കോടതി വഴി തടസ്സപ്പെട്ടതെന്നും ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞിരുന്നു.

dot image

കട്ടപ്പന: ജൂലൈ 31ന് ഇടുക്കി ദേവികുളം താലൂക്കില്‍ ഹര്‍ത്താല്‍. ദേശീയപാത 85ലെ നിര്‍മ്മാണ വിലക്കിനെതിരെയാണ് ഹര്‍ത്താല്‍. ദേശീയപാത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.

പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് ആറാം മൈല്‍ മുതല്‍ നേര്യമംഗലം വരെ ലോങ് മാര്‍ച്ചിനും കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

ദേശീയപാത 85ന്റെ വികസനം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും എതിര്‍കക്ഷികള്‍ക്ക് പിന്തുണ നല്‍കുകയാണെന്ന് കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി ആരോപിച്ചിരുന്നു. ദേശീയപാത വികസനം അട്ടിമറിക്കാന്‍ വനംവകുപ്പ് തുടക്കം മുതല്‍ വനംവകുപ്പ് തുടക്കം മുതല്‍ രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദേശീയപാത നവീകരണ ജോലികള്‍ പുനരാരംഭിക്കാന്‍ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി നടത്തിയ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.

മന്ത്രിമാര്‍ ഉദ്യോഗസ്ഥരുടെ അടിമകളായതു നാടിന് ശാപമായെന്നും അതിന് ഒടുവിലത്തെ ഉദാഹരണമാണ് ദേശീയപാതയിലെ നവീകരണ ജോലികള്‍ കോടതി വഴി തടസ്സപ്പെട്ടതെന്നും ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞിരുന്നു. മന്ത്രിമാര്‍ ഉദ്യോഗസ്ഥ ദുര്‍നടപടികളുടെ ന്യായീകരണ തൊഴിലാളികളായി മാറുകയാണ്. നിര്‍മ്മാണ ജോലികള്‍ നടക്കുന്ന സ്ഥലം മലയാറ്റൂര്‍ ഫോറസ്റ്റ് റിസര്‍വിന്റെ ഭാഗമാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് സര്‍ക്കാര്‍ തീരുമാനത്തോടുള്ള വെല്ലുവിളിയാണ്. ഹൈക്കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്ത് ദേശീയപാതയുടെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Hartal in Devikulam taluk on July 31st

dot image
To advertise here,contact us
dot image