'ഒരു കാലഘട്ടത്തിന്റെ വിളക്കുമാടം, അതിന്റെ തിരി കെട്ടു'; കണ്ഠമിടറി വി കെ ശശിധരന്‍

വി എസിനെ അനുസ്മരിച്ച് അദ്ദേഹത്തിനൊപ്പം മരണം വരെ ഒപ്പമുണ്ടായിരുന്ന വി കെ ശശിധരന്‍

dot image

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് അദ്ദേഹത്തിനൊപ്പം മരണം വരെ ഒപ്പമുണ്ടായിരുന്ന വി കെ ശശിധരന്‍. വി എസ് ഒരു കാലഘട്ടത്തിന്റെ വിളക്കുമാടമായിരുന്നുവെന്നും അതിന്റെ തിരി കെട്ടുവെന്നും വി കെ ശശിധരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

വി എസിനൊപ്പം കാല്‍ നൂറ്റാണ്ട് താന്‍ ഒപ്പമുണ്ടായിരുന്നുവെന്ന് ശശിധരന്‍ പറഞ്ഞു. ഒരു തിരി കെട്ട പ്രതീതിയാണ്. വി എസിന് ഒരു കണ്ടന്റ് ഉണ്ടായിരുന്നു. ആ കണ്ടന്റാണ് ഈ ജാഥകളിലുടനീളം കണ്ടതെന്നും ശശിധരന്‍ പറഞ്ഞു. വി എസിനെ കാണുന്ന സമയം തനിക്കുണ്ടായിരുന്ന മനോഭാവം അദ്ദേഹം ചിരിക്കില്ല, കാര്‍ക്കശ്യക്കാരനാണ്, വെട്ടിനിരത്തലുകാരനാണ് എന്നെല്ലാമാണ്. എന്നാല്‍ അദ്ദേഹം സമൂഹത്തിനായി നടത്തിയ ഇടപെടലുകള്‍ കണ്ട അദ്ദേഹത്തെക്കുറിച്ചുള്ള മനോഭാവം മാറിമറിയുകയായിരുന്നുവെന്നും ശശിധരന്‍ പറഞ്ഞു. ഓപ്പണ്‍ സോഫ്റ്റ്‌വെയര്‍ വിഷയത്തില്‍ വി എസ് നടത്തിയ ഇടപെടലുകളെ കുറിച്ചും ശശിധരന്‍ ഓര്‍ത്തെടുത്തു. ആ വിഷയത്തെക്കുറിച്ച് 45 മിനിറ്റ് ഗ്രഹിച്ച്, കുറിപ്പെഴുതി, പിറ്റേദിവസം മുതല്‍ സമര രംഗത്തേയ്ക്കിറങ്ങിയ ഒരു വി എസിനെയാണ് താന്‍ കണ്ടതെന്ന് വി കെ ശശിധരന്‍ പറഞ്ഞു. ഒരോ വിഷയങ്ങളിലും അദ്ദേഹം പഠിച്ചാണ് ഇടപഴകിയതെന്ന് വി കെ ശശിധരന്‍ പറഞ്ഞു.

വി എസിനൊപ്പം വര്‍ഷങ്ങളോമുണ്ടായിരുന്ന വിനോദും പ്രതികരിച്ചു. വി എസിനൊപ്പം 2000 മുതല്‍ ഉണ്ടായിരുന്നുവെന്നും ഇത്രയും നാള്‍ വി എസിന്റെ പിന്നിലാണ് നടന്നതെന്നും എന്നാല്‍ ഇന്ന് ഈ ഒരു ദിവസം മാത്രം വി എസിന്റെ മുന്നില്‍ നടക്കുകയാണെന്നും വിനോദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Content Highlights- v k sasidharan about v s achuthanandan

dot image
To advertise here,contact us
dot image