ഇടുക്കിയില്‍ സഹപാഠിയുടെ രക്ഷിതാക്കള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച് വിദ്യാര്‍ത്ഥി

മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയ രക്ഷിതാക്കള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ അടിക്കുമ്പോൾ മറ്റു വിദ്യാര്‍ത്ഥികളുടെ മുഖത്തും സ്‌പ്രേ പതിക്കുകയായിരുന്നു

dot image

ഇടുക്കി: ഇടുക്കി ബൈസണ്‍വാലി സര്‍ക്കാര്‍ സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച് വിദ്യാര്‍ത്ഥി. പത്ത് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയ രക്ഷിതാക്കള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ അടിക്കുമ്പോൾ മറ്റു വിദ്യാര്‍ത്ഥികളുടെ മുഖത്തും സ്‌പ്രേ പതിക്കുകയായിരുന്നു. സ്‌പ്രേ പതിച്ചതിനു പിന്നാലെ ഛര്‍ദിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ട് വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആരോഗ്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. അഞ്ച് വിദ്യാര്‍ത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെല്ലാം തന്നെ പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. അതേസമയം മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയ പിതാവ്, വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായും ആരോപണമുണ്ട്. ഇരുകൂട്ടര്‍ക്കുമെതിരേ രാജാക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: Student uses pepper spray on classmate's parents; also in other students' faces

dot image
To advertise here,contact us
dot image