വ്യാജ റിട്ടേൺ സമർപ്പിച്ച് ആദായനികുതി റീഫണ്ടിലൂടെ രാജ്യത്ത് നടന്നത് കോടികളുടെ തട്ടിപ്പ് ; അന്വേഷണം

ഐടി പ്രൊഫഷണലുകളുടെ വൻ റാക്കറ്റാണ് വ്യാജ ആദായ നികുതി റിട്ടേൺ തയ്യാറാക്കാൻ പ്രവർത്തിച്ചത്

dot image

ആലപ്പുഴ : വ്യാജ റിട്ടേൺ സമർപ്പിച്ച് ആദായനികുതി റീഫണ്ടിലൂടെ രാജ്യത്ത് നടന്നത് കോടികളുടെ തട്ടിപ്പ്. ഐടി പ്രൊഫഷണലുകളുടെ വൻ റാക്കറ്റാണ് വ്യാജ ആദായ നികുതി റിട്ടേൺ തയ്യാറാക്കാൻ പ്രവർത്തിച്ചത്. വൻകിട കമ്പനികൾ, സർക്കാർ ഉദ്യോഗസ്ഥടക്കം തട്ടിപ്പ് നടത്തിയെന്നും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു.

കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലായി ഇന്നലെയായിരുന്നു ഐടി പരിശോധന നടത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജ ആദായ നികുതി റിട്ടേണുകൾ തയ്യാറാക്കി നൽകുന്ന ഏജന്റുമാർ പ്രവർത്തിക്കുന്ന വിവരം ആദായ നികുതി വകുപ്പിന് ലഭിക്കുകയായിരുന്നു.

തെളിവുകളുടെ അടിസ്ഥാനത്തിൽ ഏജന്റുമാർക്കെതിരെയുള്ള നടപടികൾ ഐടി ഊർജ്ജിതമാക്കി.

Content Highlights:  Fraud of crores through income tax refund by submitting fake returns

dot image
To advertise here,contact us
dot image