പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ 19 കാരന്റെ മൃതദേഹം നൂറു കിലോമീറ്ററോളം അകലെ കടലില്‍ നിന്ന് കണ്ടെടുത്തു

താനൂരില്‍ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ 19 കാരന്റെ മൃതദേഹം നൂറ് കിലോമീറ്ററോളം അകലെ കൊടുങ്ങല്ലുരിനടുത്ത് കടലില്‍ നിന്നും കണ്ടെടുത്തു

dot image

മലപ്പുറം: താനൂരില്‍ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ 19 കാരന്റെ മൃതദേഹം നൂറ് കിലോമീറ്ററോളം അകലെ കൊടുങ്ങല്ലുരിനടുത്ത് കടലില്‍ നിന്നും കണ്ടെടുത്തു. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് മൃതദേഹം കണ്ടെടുത്തത്. താനൂര്‍ എടക്കടപ്പുറം സ്വദേശി കമ്മക്കാന്റെ പുരക്കല്‍ വീട്ടില്‍ ഷാജഹാന്റെ മകന്‍ ജുറൈജാണ് മരിച്ചത്.


പാലത്തിങ്കല്‍ കടലുണ്ടി പുഴയില്‍ കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. ജൂലൈ 9നാണ് ജുറൈജിനെ കാണാതായത്. ഇതു സംബന്ധിച്ച് താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കരയില്‍ നിന്നും 18 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് മൃതദേഹം കണ്ടത്. അഴീക്കോട് തീരദേശ പൊലീസ് മൃതദേഹം കരക്കെത്തിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെക്ക് മാറ്റി.

Content Highlights: Body of 19-year-old who went missing while bathing in river found

dot image
To advertise here,contact us
dot image