സ്വകാര്യ ഫ്ലാറ്റ് നിർമ്മാണത്തിനിടെ തൊഴിലാളി മരിച്ച സംഭവം; കമ്പനിക്ക് 25 ലക്ഷം രൂപ പിഴയിട്ട് കോർപ്പ‌റേഷൻ

കേടുപാടുപാടുകൾ സംഭവിച്ച വീടിന്‍റെ ഉടമകൾക്ക് കമ്പനി വീട് വെച്ച് നൽകണമെന്നും കോർപ്പറേഷൻ നിർദ്ദേശിച്ചു

dot image

കോഴിക്കോട്: നെല്ലിക്കോട് സ്വകാര്യ ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് നിർമ്മാണ തൊഴിലാളി മരിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ പിഴയിട്ട് കോഴിക്കോട് കോർപ്പ‌റേഷൻ. പിഴ തുക മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് നൽകണമെന്ന് കോഴിക്കോട് കോർപ്പ‌റേഷൻ അറിയിച്ചു. കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും നിർമ്മാണ അനുമതിയിലെ വ്യവസ്ഥകൾ ലംഘിച്ചെന്നും കോർപ്പറേഷൻ ടൗൺ പ്ലാനിംഗ് വിഭാഗം കണ്ടെത്തി. കേടുപാടുപാടുകൾ സംഭവിച്ച വീടിന്‍റെ ഉടമകൾക്ക് കമ്പനി വീട് വെച്ച് നൽകണമെന്നും കോർപ്പറേഷൻ നിർദ്ദേശിച്ചു

ദുരന്തത്തിൽ പരുക്കേറ്റ തൊഴിലാളികൾക്ക് അടിയന്തരമായി 50,000 രൂപ നഷ്ടപരിഹാരം നൽകാനും ബിൽഡേഴ്‌സിനോട് ആവശ്യപ്പെട്ടതായി മേയർ പറഞ്ഞു. വീട്ടിലേക്ക് റോഡ് സൗകര്യം നഷ്ടപ്പെട്ടവർക്ക് റോഡ് പുനഃർനിർമിക്കുന്നതു വരെ വാടക വീട് ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.

അപകട സ്ഥലം പരിശോധിച്ചു റിപ്പോർട്ട് തയാറാക്കുന്നതിന് ടെക്നിക്കൽ എക്സ്പർട്ട് കമ്മിറ്റി രൂപീകരിച്ചു. വിദഗ്ധ കമ്മിറ്റി റിപ്പോർട്ട് പ്രകാരം, മണ്ണിടിച്ചിൽ മൂലം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്ക് ബിൽഡേഴ്‌സ് നഷ്ടപരിഹാരം നൽകണം.ക ഴിഞ്ഞ ദിവസമാണ് നെല്ലിക്കോട് സ്വകാര്യ ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞു നിർമാണത്തൊഴിലാളി മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

Content Highlight : Worker dies during construction of private flat in Kozhikode; Rs 25 lakh fine imposed

dot image
To advertise here,contact us
dot image