സാമ്പത്തികസഹായം നൽകിയത് കുറഞ്ഞ് പോയി;കണ്ണൂരിൽ ബിഷപ്പ് ഹൗസിൽ കയറി വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

വൈദികൻ 1000 രൂപയാണ് സാമ്പത്തിക സഹായം നൽകിയത്

സാമ്പത്തികസഹായം നൽകിയത് കുറഞ്ഞ് പോയി;കണ്ണൂരിൽ ബിഷപ്പ് ഹൗസിൽ കയറി വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
dot image

കണ്ണൂർ: കണ്ണൂരിൽ ബിഷപ്പ് ഹൗസിൽ കയറി വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ചു. സാമ്പത്തിക സഹായം ചോദിച്ചെത്തിയ ആളാണ് അഡ്മിനിട്രേറ്റർ ഫാ. ജോർജ് പൈനാടത്തിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. വൈദികൻ നൽകിയ സഹായമായി നൽകിയ തുക കുറഞ്ഞു പോയെന്നാരോപിച്ച് കറിക്കത്തി ഉപയോഗിച്ചായിരുന്നു ഇയാൾ വൈദികനെ ആക്രമിച്ചത്.

തനിക്ക് സുഖമില്ലാത്ത ആളാണെന്നും അതിനാൽ സഹായിക്കണം എന്നും ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് വൈദികൻ 1000 രൂപ സാമ്പത്തിക സഹായം നൽകി. എന്നാൽ ഇത് കുറഞ്ഞ് പോയെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ കാസർകോട് സ്വദേശി മുഹമ്മദ് മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തു.

ആക്രമണത്തിൽ വൈദികന്റെ വലതു കൈയ്ക്കും, വയറിനും കുത്തേറ്റു. ഇദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlights: Suspect arrested for stabbing priest at Bishop's House in Kannur

dot image
To advertise here,contact us
dot image