
മലപ്പുറം: ബഹാവുദ്ദീന്‍ നദ്‌വിയെ സമസ്ത ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസിയാണ് പുതിയ പ്രസിഡന്റ്. ചേളാരിയില്‍ ചേര്‍ന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡിയിലാണ് പ്രസിഡന്റിനെ മാറ്റാനുള്ള തീരുമാനം ഉണ്ടായത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലെ മുസ്‌ലിം ലീഗ് അനുകൂല പക്ഷത്താണ് ബഹാവുദ്ദീന്‍ നദ്‌വി. സമസ്ത കേന്ദ്ര മുശാവറ അംഗമായ ബഹാവുദ്ദീന്‍ നദ്‌വിയുടെ പേര് ലീഗ് നേതാവ് കൂടിയായ മായിന്‍ ഹാജി നിര്‍ദ്ദേശിച്ചെങ്കിലും പരിഗണിച്ചില്ല. ബഹാവുദ്ദീന്‍ നദ്‌വിയെ ഒഴിവാക്കിയ തീരുമാനത്തില്‍ മായിന്‍ ഹാജി യോഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു.
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബ്ബിയയിലെ അധ്യാപകനും പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ അസ്ഗറലി ഫൈസിയെ നേരത്തെ ജാമിഅയിലെ ജോലിയില്‍ നിനിന്ന് പുറത്താക്കിയിരുന്നു. ഇതിനുള്ള പകരംവീട്ടലായാണ് ബഹാവുദ്ദീന്‍ നദ്‌വിയെ മാറ്റിയ തീരുമാനത്തെ കാണുന്നത്.
Content Highlughts: bahauddin nadwi removed from the post of president of Samastha Kerala Jam-iyyathul Muallimeen