
തിരുവനന്തപുരം: പഹൽഗാം ആക്രമണത്തിൽ രണ്ട് ആഴ്ചയായി മോദിയുടെയും അമിത്ഷായുടെയും വെടിയാണ് പൊട്ടുന്നതെന്നും പാകിസ്ഥാന് എതിരെ ഒന്നും പൊട്ടിയിട്ടില്ലയെന്നും കെ സി വേണുഗോപാൽ എംപി. ആൺകുട്ടികൾ ഈ രാജ്യം ഭരിച്ചിരുന്നു എന്ന് ഓർമ വേണമെന്നും അന്ന് പാകിസ്താനെ നിലയ്ക്ക് നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ വാക്കുകൊണ്ടുള്ള വെല്ലുവിളി അല്ല വേണ്ടത് പ്രവർത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ എതിരെ ഉള്ള പോരാട്ടത്തിന് ഞങ്ങളുടെ ക്‌ളീൻ ചെക്ക് തരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി സെൻസസ് പ്രഖ്യാപിച്ചത് കോൺഗ്രസ് വിജയമാണെന്നും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും എംപി പറഞ്ഞു. ഇഡിയെ ബിജെപി പാർട്ടി ഡിപ്പാർട്മെന്റ് ആക്കി മാറ്റിയെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് പോലും നിക്ഷ്പക്ഷമായി പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: 'Modi and Amit Shah have been firing for two weeks'; KC Venugopal