
കോഴിക്കോട്: പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് സ്വകാര്യ ആശുപത്രി 40000 രൂപ ഡിസ്ചാര്‍ജ് ബില്ല് നല്‍കിയ സംഭവത്തില്‍ ഇടപെട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ്. മെഡിക്കല്‍ കോളേജില്‍ ബെഡ് വീണ്ടും ശരിയായിട്ടുണ്ടെന്ന് നിര്‍ദേശം നല്‍കിയാണ് ഡിസ്ചാര്‍ജ് ബില്ല് നല്‍കിരുന്നത്.
മന്ത്രി സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ടു. ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം വിശ്വനാഥനെ ഉടന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
ഡിസ്ചാര്‍ജ് തുക നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു വിശ്വനാഥനെന്ന രോഗിയുടെ ബന്ധുക്കള്‍. സ്‌ട്രോക്ക് വന്നാണ് പേരാമ്പ്ര സ്വദേശിയായ വിശ്വനാഥനെ മെഡിക്കല്‍ കോളേജില്‍ ഈ മാസം 24ന് എത്തിച്ചത്.
പണം അടയ്ക്കാന്‍ നിര്‍വാഹമില്ലെന്ന് വിശ്വനാഥന്റെ മകന്‍ വിഷ്ണു റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജില്‍ പുക ഉയര്‍ന്നതോടെ വിശ്വനാഥനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് എത്തിച്ചത്.
Content Highlights: Minister intervenes in case private hospital issues Rs 40,000 discharge bill to patient