
May 28, 2025
10:15 AM
ന്യൂയോർക്ക്: ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിലെത്തിയ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ടുകൊണ്ട് സുനിത വില്യംസും ബുച്ച് വിൽമോറും ലോകത്തിനാകെ ആവേശകരമായ ഒരു അധ്യായമാണ് കുറിച്ചിരിക്കുന്നതെന്നും ഹൃദയാഭിവാദ്യങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുകൊണ്ടാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ എട്ടുദിവസത്തേക്കുള്ള ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിതയുടെയും ബുച്ചിന്റെയും മടക്കയാത്ര പല സാങ്കേതിക പ്രശ്നങ്ങൾ മൂലം നീളുകയായിരുന്നു. 9 മാസത്തിലേറെ നീണ്ട ബഹിരാകാശ വാസത്തിനിടെ ഏറ്റവും കൂടുതൽ സമയം സ്പേസ് വോക്ക് നടത്തിയ വനിതയെന്ന നേട്ടവും അവർ കരസ്ഥമാക്കി. പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ടുകൊണ്ട് സുനിത വില്യംസും ബുച്ച് വിൽമോറും ലോകത്തിനാകെ ആവേശകരമായ ഒരു അധ്യായമാണ് കുറിച്ചിരിക്കുന്നത്. അവർക്ക് ഹൃദയാഭിവാദ്യങ്ങൾ.
Content Highlights: pinarayi vijayan praises Sunita Williams and Butch Wilmore