പത്തനംതിട്ടയില്‍ 13കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയും പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍

കേസെടുത്തത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാവും പ്രതിയും കര്‍ണാടകത്തിലേക്ക് കടന്നിരുന്നു

പത്തനംതിട്ടയില്‍ 13കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയും പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍
dot image

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയും പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍. 13കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ റാന്നി സ്വദേശി ജയ്മോൻ, പെൺകുട്ടിയുടെ മാതാവ് എന്നിവരെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

2024 സെപ്റ്റംബറില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ടയിലെ ലോഡ്ജില്‍ വെച്ച് പതിമൂന്നുകാരിയെ അമ്മയുടെ ഒത്താശയോടെ പ്രതി ജയ്മോൻ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി

സിഡബ്ല്യുസിക്ക് മൊഴി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പത്തനംതിട്ട പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാവും പ്രതിയും കര്‍ണാടകയിലേക്ക് കടന്നിരുന്നു.

കൊലപാതക കേസിലും പ്രതിയാണ് ജയ്മോൻ.

Content Highlights: Pathanamthitta case accused and girls mother arrested

dot image
To advertise here,contact us
dot image