
May 29, 2025
05:57 PM
കൊച്ചി: ഫോർട്ട് കൊച്ചിയിൽ യുവാവിനെ കടയിൽ കയറി കുത്തിക്കൊന്ന സംഭവത്തിൽ പ്രതി അലനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് ഫോർട്ട് കൊച്ചി സൗദി സ്കൂളിന് സമീപം ബിനോയ് സ്റ്റാൻലി എന്ന യുവാവാണ് കുത്തേറ്റു മരിച്ചത്.
അത്തിപ്പൊഴി സ്വദേശിയായ അലൻ മുൻവൈരാഗ്യത്തെ തുടർന്നാണ് ബിനോയിയെ കുത്തികൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൃത്യം നടത്തിയ ശേഷം അലൻ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും വെച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് അലനെ പിടികൂടിയത്.