'ഡൽഹി നായർ' എന്ന പരിഗണന മാറി, നേരത്തെ ധാരണാ പിശക് ഉണ്ടായിരുന്നു: ജി സുകുമാരൻ നായർ

വോട്ട് ചെയ്യുന്നതിൽ ജാതിയില്ല മതമില്ല. ഇതുവരെയുള്ള കാര്യങ്ങളൊന്നും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

'ഡൽഹി നായർ' എന്ന പരിഗണന മാറി, നേരത്തെ ധാരണാ പിശക് ഉണ്ടായിരുന്നു: ജി സുകുമാരൻ നായർ
dot image

ചങ്ങനാശ്ശേരി: എൻഎസ്എസിന് ഒരു രാഷ്ട്രീയവുമില്ലെന്ന് സംഘടനാ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പമോ അകൽച്ചയോ ഇല്ല. വോട്ട് ചെയ്യുന്നതിൽ ജാതിയില്ല മതമില്ല. ഇതുവരെയുള്ള കാര്യങ്ങളൊന്നും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

ഓരോ വ്യക്തിയും അവരുടെ മനസാക്ഷിയ്ക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തണം. ഡൽഹി നായർ എന്ന ശശി തരൂരിനോടുള്ള പരിഗണന എൻഎസ്എസിനുണ്ടായിരുന്നു, അത് മാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ തനിക്ക് നേരത്തെ ചെറിയ ധാരണാ പിശക് ഉണ്ടായതാണ്. അത് ഇപ്പോൾ മാറിയെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

dot image
To advertise here,contact us
dot image