ഗോഡ്സെ പരാമര്ശം: ഷൈജ ആണ്ടവനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

അധ്യാപികയുടെ കുന്നമംഗലത്തെ വീട്ടില് എത്തിയാണ് പൊലീസ് ചോദ്യം ചെയ്യുക

ഗോഡ്സെ പരാമര്ശം: ഷൈജ ആണ്ടവനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും
dot image

കോഴിക്കോട്: ഗോഡ്സെയെ പ്രകീര്ത്തിച്ച് ഫേസ്ബുക്ക് കമന്റിട്ട എന്ഐടി അധ്യാപിക ഷൈജ ആണ്ടവനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. അധ്യാപികയുടെ കുന്നമംഗലത്തെ വീട്ടില് എത്തിയാണ് പൊലീസ് ചോദ്യം ചെയ്യുക. ഇവര്ക്കെതിരെ കലാപാഹ്വാനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില് അഭിമാനമെന്ന എന്ഐടി അധ്യാപിക ഷൈജ ആണ്ടവന്റെ കമന്റിനെതിരെയാണ് അന്വേഷണം. എസ്എഫ്ഐ, കെഎസ്യു, എംഎസ്എഫ് എന്നീ വിദ്യാര്ത്ഥി സംഘടനകള് നല്കിയ പരാതിയില് കേസ് എടുത്തിരുന്നുവെങ്കിലും, ഷൈജ ആണ്ടവന് അവധിയില് പ്രവേശിച്ചതിനാല് ചോദ്യം ചെയ്യാന് സാധിച്ചിരുന്നില്ല. ഇതോടെയാണ് വീട്ടിലെത്തി ചോദ്യം ചെയ്യാനുള്ള പൊലീസിന്റെ നീക്കം.

അധ്യാപികയുടെ ഫേസ്ബുക്ക് കമന്റിനെ കുറിച്ച് അന്വേഷിക്കാന് കോഴിക്കോട് എന്ഐടി കഴിഞ്ഞ ദിവസം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി നല്കുന്ന അന്വേഷണ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഉചിതമായ നടപടികള് ഉണ്ടാവുമെന്നാണ് എന്ഐടിയുടെ വിശദീകരണം. ഗോഡ്സെ അനുകൂല പരാമര്ശങ്ങളെ പിന്തുണക്കില്ലെന്നും എന്ഐടി വ്യക്തമാക്കി.

dot image
To advertise here,contact us
dot image