വിദ്യാര്ത്ഥിനിക്ക് മര്ദ്ദനമേറ്റ സംഭവം: ഡിവൈഎഫ്ഐ നേതാവിന്റെ ഹര്ജി സുപ്രീം കോടതി തള്ളി

കേസില് ജെയ്സന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

വിദ്യാര്ത്ഥിനിക്ക് മര്ദ്ദനമേറ്റ സംഭവം: ഡിവൈഎഫ്ഐ നേതാവിന്റെ ഹര്ജി സുപ്രീം കോടതി തള്ളി
dot image

പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോണ് ലോ കോളജില് വിദ്യാര്ത്ഥിനിക്ക് മര്ദ്ദനമേറ്റ സംഭവത്തില് പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജെയ്സണ് ജോസഫ് സമര്പ്പിച്ച സ്പെഷ്യല് ലീവ് പെറ്റീഷന് സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധിയിലെ പരാമര്ശങ്ങള് തിരുത്തണമെന്നായിരുന്നു ജെയ്സണ് ജോസഫിന്റെ ആവശ്യം. കേസില് ജെയ്സന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

ക്രിമിനല് കേസുകള് ഉള്ളതിനാലാണ് ജെയ്സണ് ഹൈക്കോടതി മുന്കൂര് ജാമ്യം നിഷേധിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് തിരുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രതിക്ക് മുന്കൂര് ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിക്കാം. രാഷ്ട്രീയ സമരങ്ങളില് പങ്കെടുത്ത കേസുകളാണ് തനിക്കെതിരെയുള്ളതെന്നും ഇത് മുന്കൂര് ജാമ്യം നിഷേധിക്കുന്നതിന് പരിഗണിക്കരുതെന്നും ജെയ്സണ് ജോസഫ് പറഞ്ഞു. ജനുവരി ഒമ്പതിനാണ് ജെയ്സണ് ജോസഫിന്റെ മുന്കൂര് ജാമ്യം ഹൈക്കോടതി തള്ളിയത്.

മൗണ്ട് സിയോണ് ലോ കോളേജില് വെച്ച് വിദ്യാര്ത്ഥിനിയെ മര്ദ്ദിച്ചുവെന്നാണ് പരാതി. എന്നാല് ആരോപണം ജെയ്സണ് നിഷേധിച്ചിരുന്നു. പെണ്കുട്ടിയെ മര്ദ്ദിച്ചിട്ടില്ലെന്നാണ് വാദം. പാര്ട്ടി പരിപാടികളില് അടക്കം സജീവമായിട്ടും ജെയ്സണെ പൊലീസ് അറസ്റ്റു ചെയ്യാത്തതില് പ്രതിഷേധവുമായി പെണ്കുട്ടി രംഗത്തെത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us