കെഎസ്ഐഡിസിയില് എസ്എഫ്ഐഒയുടെ പരിശോധന; നിര്ണായക നീക്കം

ഉദ്യോഗസ്ഥര് കെഎസ്ഐഡിസിയുടെ തിരുവനന്തപുരത്തെ ഓഫീസില് പരിശോധന നടത്തുകയാണ്

dot image

തിരുവനന്തപുരം: സിഎംആര്എല്- എക്സാലോജിക് കേസ് അന്വേഷത്തില് നിര്ണായക നീക്കവുമായി എസ്എഫ്ഐഒ. ഉദ്യോഗസ്ഥര് കെഎസ്ഐഡിസിയുടെ തിരുവനന്തപുരത്തെ ഓഫീസില് പരിശോധന നടത്തുകയാണ്. അല്പ്പസമയം മുമ്പാണ് എസ്എഫ്ഐഒ ഉദ്യോഗസ്ഥര് പരിശോധനയ്ക്കെത്തിയത്. എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടര് അരുണ് പ്രസാദിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധന നടത്തുന്നത്.

സിഎംആര്എല്ലില് കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തം ഉണ്ടോ എന്നതുള്പ്പടെ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. സിഎംആര്എല്ലിന്റെ ആലുവയിലെ കോര്പ്പറേറ്റ് ഓഫീസില് എസ്എഫ്ഐഒ രണ്ട് ദിവസം പരിശോധന നടത്തിയിരുന്നു. കമ്പനിയുടെ സാമ്പത്തിക ഇടപാടുകള് സംബന്ധിച്ച് എസ്എഫ്ഐഒ ഉദ്യോഗസ്ഥര് കൂടുതല് വ്യക്തത തേടിയേക്കുമെന്നാണ് സൂചന. ഇതിനായാണ് ആദായ നികുതി വകുപ്പില് നിന്ന് കൂടുതല് രേഖകള് ആവശ്യപ്പെട്ടതെന്നും വിവരമുണ്ട്.

സിഎംആര്എല്-എക്സാലോജിക് വിവാദ സാമ്പത്തിക ഇടപാടില് ആദായ നികുതി വകുപ്പില് നിന്ന് എസ്എഫ്ഐഒ ഉദ്യോഗസ്ഥര് കൂടുതല് വിവരങ്ങള് തേടിയതായി സൂചനയുണ്ട്. സിഎംആര്എല് സമര്പ്പിച്ച ആദായ നികുതി വിവരങ്ങളില് എസ്എഫ്ഐഒ ചില പൊരുത്തക്കേടുകള് കണ്ടെത്തിയെന്നാണ് വിവരം. ഇതിന് പിന്നാലെ കെഎസ്ഐഡിസിയില് നിന്നും അന്വേഷണസംഘം വിവരങ്ങള് തേടിയേക്കുമെന്ന റിപ്പോര്ട്ടുമുണ്ടായിരുന്നു.

സിഎംആര്എല്-എക്സാലോജിക് ഇടപാട്: ആദായ നികുതി വകുപ്പില് നിന്ന് വിവരങ്ങള് തേടി എസ്എഫ്ഐഒ
dot image
To advertise here,contact us
dot image