സുകുമാര കുറുപ്പിന്റെ വീട് വില്ലേജ് ഓഫീസാക്കും; നടപടികൾ പുരോഗമിക്കുന്നു

ടി ജി മെഡിക്കൽ കോളേജിന് കിഴക്ക് ഭാഗത്തായാണ് ഇരുനിലകളുളള ഈ കെട്ടിടം നിലനിൽക്കുന്നത്

dot image

ആലപ്പുഴ: ചാക്കോ കൊലപാതകത്തിലെ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വണ്ടാനത്തുളള വീട് സർക്കാർ ഓഫീസാക്കുന്നു. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. റിപ്പോർട്ട് അടുത്ത ദിവസം തന്നെ സർക്കാരിന് സമർപ്പിച്ചേക്കും. കാലങ്ങളായി ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം വില്ലേജ് ഓഫീസിനായി വിട്ടുകൊടുക്കണമെന്ന് എച്ച് സലാം എംഎൽഎ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. വണ്ടാനം ടി ജി മെഡിക്കൽ കോളേജിന് കിഴക്ക് ഭാഗത്തായാണ് ഇരുനിലകളുളള ഈ കെട്ടിടം നിലനിൽക്കുന്നത്.

1800 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടവും സ്ഥലവും റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലാണ്. കെട്ടിടം പഞ്ചായത്തിന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 2017ൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സർക്കാരിന് പ്രമേയം പാസാക്കി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ് ഇത് സംബന്ധിച്ച് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. നിലവിൽ വില്ലേജ് ഓഫീസ് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതും നടപടി വേഗത്തിലാക്കി.

ഗോഡ്സെയെ അനുകൂലിച്ച് ഫെയ്സ്ബുക്കിൽ കമൻ്റ്; പ്രൊഫ. ഷൈജ ആണ്ടവനെതിരെ പരാതി നൽകി കെ എസ് യു

കെട്ടിടം വിട്ടുകിട്ടിയാൽ വെറ്റിനറി ആശുപത്രിയും വില്ലേജ് ഓഫീസും ഈ കെട്ടിടത്തിൽ പ്രവർത്തിക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ് പറഞ്ഞു. ഈ കെട്ടിടത്തിന്റെ നിർമാണം നടക്കുമ്പോഴാണ് സുകുമാരകുറുപ്പ് ചോക്കോയെ കൊലപ്പെടുത്തുന്നത്. സംഭവം നടന്നിട്ട് 40 വർഷം കഴിഞ്ഞു. അനാഥമായ കെട്ടിടത്തിന് അവകാശവാദമുന്നയിച്ച് കുറുപ്പിന്റെ കുടുംബം നിയമനടപടികൾ സ്വീകരിച്ചെങ്കിലും രേഖകൾ കൃത്യമല്ലാത്തതിനാൽ കേസ് വിജയിച്ചിരുന്നില്ല.

dot image
To advertise here,contact us
dot image