കരുവന്നൂരില് സിപിഐഎമ്മിന് 25 രഹസ്യ അക്കൌണ്ടുകൾ, 1.73 കോടിയുടെ നിക്ഷേപമുണ്ടെന്നും ഇഡി

കേസിലെ മാപ്പുസാക്ഷിയായ ടി ആര് സുനില് കുമാറിന്റേതാണ് മൊഴി

കരുവന്നൂരില് സിപിഐഎമ്മിന് 25 രഹസ്യ അക്കൌണ്ടുകൾ, 1.73 കോടിയുടെ നിക്ഷേപമുണ്ടെന്നും ഇഡി
dot image

കൊച്ചി: കരുവന്നൂര് കള്ളപ്പണ ഇടപാട് കേസിൽ ഹൈക്കോടതിയില് ഇഡിയുടെ സത്യവാങ്മൂലം. കരുവന്നൂരില് സിപിഐഎമ്മിന് രഹസ്യ അക്കൌണ്ടുകളുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയെന്നുമാണ് ഇഡി സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. 25 വെളിപ്പെടുത്താത്ത അക്കൗണ്ടുകള് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില് ആകെ 1.73 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതില് 63.98 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവുമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നിക്ഷേപം സിപിഐഎം ജില്ലാ കമ്മിറ്റിയുടെ ബാലന്സ് ഷീറ്റിന് വിരുദ്ധമാണ്. സിപിഐഎം ബാലന്സ് ഷീറ്റ് അനുസരിച്ച് നാല് വീതം ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപവുമാണുള്ളത്.

വായ്പ നല്കാന് ഉന്നത സിപിഐഎം നേതാക്കള് സമ്മര്ദ്ദം ചെലുത്തിയെന്നും എസി മൊയ്തീന്, പി രാജീവ്, പാലൊളി മുഹമ്മദ് കുട്ടി എന്നിവര് ഇടപെട്ടുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസിലെ മാപ്പുസാക്ഷിയായ ടി ആര് സുനില് കുമാറിന്റേതാണ് മൊഴി. കരുവന്നൂര് ബാങ്കില് സിപിഐഎമ്മിന് അക്കൗണ്ടുണ്ട്. പാര്ട്ടി ലെവി, പാര്ട്ടി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവ ബാങ്കില് നിക്ഷേപിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കരിവന്നൂർ കള്ളപ്പണ തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഐഎം കൗൺസിലർ പി ആർ അരവിന്ദാക്ഷൻ്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് നേരത്തേ ഇഡി വ്യക്തമാക്കിയിരുന്നു. ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം സിപിഐഎം അക്കൗണ്ടിലുമെത്തി. ബാങ്കിലെ ഭരണസമിതി മാത്രമല്ല, പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദിയാണെന്നും ഇ ഡി വ്യക്തമാക്കിയിരുന്നു. അരവിന്ദാക്ഷൻ്റെ ജാമ്യാപേക്ഷ പരിഗണിക്കവെ 2023 ഡിസംബറിലാണ് ഇഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.

കേസിലെ 55 പ്രതികൾക്കുമെതിരെ ഇഡി കുറ്റപത്രം നൽകിയിട്ടുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ പി സതീഷ് കുമാറിന് പ്രധാന പങ്കുണ്ട് എന്നായിരുന്നു ഇഡിയുടെ വാദം. സിപിഐഎം നേതാവ് പി ആര് അരവിന്ദാക്ഷൻ ഉൾപ്പടെയുള്ളവർ സതീഷ് കുമാറിൻ്റെ ബിനാമി ആയിരുന്നു എന്നാണ് ഇഡി വാദമുയർത്തിയത്. ഇതിനായി സഹോദരൻ പി ശ്രീജിത്തിനെയും മുന്നിൽ നിർത്തി സാമ്പത്തിക ക്രമക്കേട് നടത്തി എന്നാണ് ഇഡി വാദം. കെട്ടിച്ചമച്ച വാദങ്ങൾ ആണ് ഇഡി ഉയർത്തിയത് എന്നും തെളിവുകൾ ഇല്ലാതെയാണ് അറസ്റ്റ് എന്നുമായിരുന്നു സതീഷ് കുമാറിൻ്റെ വാദം.

കെ ഫോൺ കേസ് തള്ളിയിട്ടില്ല, കിട്ടാത്ത നീതിക്ക് വേണ്ടിയാണ് കോടതിയിൽ പോകുന്നതെന്ന് വി ഡി സതീശൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us